ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല, അനുമതി നിഷേധിച്ച് സിബിഎഫ്‍സി

ബോക്സ് ഓഫീസിൽ മികച്ച വിജയം കാഴ്ചവെച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല. ചിത്രത്തിന്റെ പ്രദർശനാനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷയാണ് സിബിഎഫ്‍സി നിരസിച്ചത്. റീജിയണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സിബിഎഫ്സി അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ എന്ന കാറ്റഗറിയിലേക്ക് മാറ്റാൻ കഴിയുന്നതിലും അപ്പുറം വയലൻസ് സിനിമയിൽ ഉണ്ട് എന്നാണ് വിലയിരുത്തൽ. വയലൻസ് നിറഞ്ഞ കൂടുതൽ സീനുകൾ വെട്ടിമാറ്റിയതിന് ശേഷം വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

മലയാള സിനിമയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു മാർക്കോ. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. മലയാളത്തിൽ മാത്രമല്ല മറുഭാഷകളിലും ചിത്രം വലിയ വിജയം നേടി. ചിത്രത്തിന്റെ ഹിന്ദി പതിപ്പും തെലുങ്ക് പതിപ്പും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഒടിടിയിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റും, ആദ്യത്തെ 100 കോടി ക്ലബ് ചിത്രവും കൂടിയാണ് മാർക്കോ.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.

അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളാണ് ദൃശ്യം, അഞ്ചാം പാതിരാ, മാർക്കോ തുടങ്ങിയവ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് പുറമെ ചിത്രത്തിൽ അഭിമന്യു തിലകൻ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തി. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിർമാണം. ചന്ദ്രു സെൽവരാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഷമീർ മുഹമ്മദാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂർ ആണ്.

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...