അമേക്കയിൽ നിന്ന് ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അമേക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. അമേക്കയിൽ നിന്ന് കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10% വർദ്ധിപ്പിക്കും.

ട്രംപ്, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തി, അതേസമയം നിലവിലുള്ള തീരുവകൾക്ക് പുറമേ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% അധിക തീരുവ വർദ്ധിപ്പിച്ചു. അമേരിക്കയുടെ വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. എന്നാൽ ഇത്തരമൊരു കടുത്ത നീക്കം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ചൈനയ്ക്കെതിരായ മത്സരം ഒരു പ്രധാന വിദേശനയ പോയിന്റായി കാണുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാനമായ നീക്കത്തിന് പിന്നാലെയാണ് ചൈന പുതിയ താരിഫുകളും വ്യാപാര നിയന്ത്രണങ്ങളും അമേരിക്കയ്ക്ക് എതിരെ പ്രഖ്യാപിച്ചത്. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ദേശീയ അടിയന്തിരാവസ്ഥയെ നേരിടാന്‍ തന്റെ അടിയന്തിര അധികാരം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചൈനയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10% അധിക തീരുവ ചുമത്താന്‍ ട്രംപ് ഉത്തരവിട്ടു.

ചൊവ്വാഴ്ച പുതിയ താരിഫുകള്‍ പ്രാബല്യത്തില്‍ വന്നതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ചൈനീസ് സര്‍ക്കാര്‍ പ്രതികരിച്ചത്. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനം തീരുവയും, അസംസ്‌കൃത എണ്ണ, കാര്‍ഷിക യന്ത്രങ്ങള്‍, ചില വാഹനങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവയും ചൈന പ്രഖ്യാപിച്ചു.

ട്രംപിന്റെ തീരുമാനം ‘ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിയമങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതാണെന്നും’ ‘ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും’ അവര്‍ പറഞ്ഞു. ടങ്സ്റ്റണ്‍, ടെല്ലൂറിയം, ബിസ്മത്ത്, മോളിബ്ഡിനം, ഇന്‍ഡിയം എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് ലൈസന്‍സിംഗ് വ്യവസ്ഥയും ചൈന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടി ‘ദേശീയ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കും’ എന്ന അമേരിക്കയെ പ്രത്യേകം പരാമര്‍ശിക്കാതെ വാണിജ്യ മന്ത്രാലയം പറഞ്ഞു.

‘അലർട്ട് മുഴങ്ങിയാലുടൻ ഫോട്ടോകളോ വീഡിയോകളോ എടുക്കരുത്’; യുഎഇയിലെ ഇന്ത്യക്കാർക്ക് എംബസി മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളുടെ ഫോട്ടോ എടുക്കുന്നത് ഒഴിവാക്കണമെന്നും...

രാജ്യത്തെ ആദ്യ സമ്പൂർണ ‘റിങ് മെട്രോ’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ 'റിങ് മെട്രോ' ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് -...

‘റായ് റായ് രാ രാ’; 24 മണിക്കൂറിൽ 46 മില്യൺ കാഴ്ചക്കാർ

രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ പുതിയ ചരിത്രം കുറിക്കുന്നു. റായ് റായ് രാ രാ” ഗാനം തെന്നിന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ “റായ്...

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദനമേറ്റ യുവാവ് മരിച്ചു, രണ്ടുപേർ പിടിയിൽ

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 19 വയസ്സുകാരൻ ഹരികൃഷ്ണൻ മരിച്ചു. ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുത്തൂർ ഐവർകാല സ്വദേശിയായ ഹരികൃഷ്ണൻ അടൂർ മണക്കാല പോളിടെക്നിക്...

ടി20 ലോകകപ്പ് 2026; ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാർ

മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)...

ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തിരിച്ചുവിടാൻ റഷ്യ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ...

ബിഹാറിൽ നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബീഹാറിലും മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന...

പി കെ ശശിയെ സി പി എം പുറത്താക്കി

പാലക്കാട്ടെ സിപിഐഎം വിമത കൺവെൻഷനിൽ പങ്കെടുത്തത്തിന് പിന്നാലെ പി കെ ശശിയെ സി പി എം പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അതേസമയം തന്റെ പ്രവർത്തനം തുടരുമെന്ന് പി കെ...