വയനാട് തുരങ്ക പാതയ്ക്ക് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി. അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിന്‍റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.

പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി നാശം ഒഴിവാക്കണമെന്നും സമിതിയുടെ നിർദേശങ്ങളിൽ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകും.

ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ. ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിൻ്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

അമേക്കയിൽ നിന്ന് ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അമേക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ...

കൊലപാതക കേസിൽ ഗുസ്തിതാരം സുശീൽ കുമാറിന് ജാമ്യം

കൊലപാതക കേസിൽ ഒളിമ്പിക് ഗുസ്തി താരം സുശീൽ കുമാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 50,000 രൂപയുടെ ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകിയ ശേഷമാണ് കോടതി വിധി. ജസ്റ്റിസ് സഞ്ജീവ്...

തർക്കത്തിന് പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ സമ്മർദത്തിലാക്കി അമേരിക്കയുടെ പുതിയ നീക്കം. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക - ആയുധ സഹായം നൽകില്ലെന്നും പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ...

യുഎഇയിൽ യുപി സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി, സംസ്കാരം നാളെ നടക്കും

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാൻ്റെ ശിക്ഷ ഫെബ്രുവരി 15 ന് നടപ്പാക്കിയതായി സർക്കാർ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പാക്കി 12...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കെതിരെ പരാമർശം, മാപ്പ് പറയില്ലെന്ന് ഷമ മുഹമ്മദ്

കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ, മികച്ച ക്യാപ്റ്റനല്ല അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു.അതേസമയം രോഹിത്...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കൃത്രിമ ശ്വാസം നൽകുന്നുവെന്ന് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും കൃത്രിമ ശ്വാസം നൽകുന്നുവെന്നും വത്തിക്കാൻ വെളിപ്പെടുത്തി.88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇരട്ട ന്യുമോണിയയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച മാർപാപ്പയ്ക്ക് രണ്ട് തവണ ശ്വാസ തടസം...

പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊലക്കേസ്, ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് നടപടി. പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ്...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...