തർക്കത്തിന് പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ സമ്മർദത്തിലാക്കി അമേരിക്കയുടെ പുതിയ നീക്കം. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നൽകില്ലെന്നും പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായിക്കൂവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് – സെലൻസ്കി തർക്കത്തിന് പിന്നാലെയാണ് നിർണായക തീരുമാനം. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ വാക്കേറ്റം നടന്ന് ദിവസങ്ങള്‍ക്കകം ആണ് തീരുമാനം. റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതിക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം കുത്തനെ വര്‍ധിപ്പിച്ചാണ് അമേരിക്കന്‍ നടപടി.

യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലെന്‍സ്‌കിയും തമ്മില്‍ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച വാക്കേറ്റത്തിലാണ് അവസാനിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കടുത്ത നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക – ആയുധ സഹായം നല്‍കില്ല. പ്രശ്‌നപരിഹാരത്തിന് യുക്രൈന്‍ തയ്യാറായാല്‍ മാത്രമേ ഇനി സഹായിക്കൂവെന്ന് ട്രംപ് വ്യക്തമാക്കി. സമാധാനത്തിനായാണ് അമേരിക്കയും പ്രസിഡന്‍റ് ട്രംപും നിലകൊള്ളുന്നതെന്നും ഇക്കാര്യത്തിൽ എല്ലാ സഖ്യകക്ഷികളും പ്രതിബദ്ധത കാണിക്കണമെന്നുമാണ് വൈറ്റ് ഹൌസ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയ്യാറായാൽ സഹായം തുടരും എന്നതാണ് നിലവിൽ വൈറ്റ്ഹൌസ് നൽകുന്ന സന്ദേശം. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽ നിന്ന് പരസ്യ ക്ഷമാപണവും വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നു.

അതിനിടെ യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് സെലൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്‍റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്‍റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു. യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയാണ് പ്രധാന ഭിന്നത. വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ യുക്രൈന്‍റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേക്കയിൽ നിന്ന് ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അമേക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ...

വയനാട് തുരങ്ക പാതയ്ക്ക് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി. അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ...

കൊലപാതക കേസിൽ ഗുസ്തിതാരം സുശീൽ കുമാറിന് ജാമ്യം

കൊലപാതക കേസിൽ ഒളിമ്പിക് ഗുസ്തി താരം സുശീൽ കുമാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 50,000 രൂപയുടെ ബോണ്ടും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകിയ ശേഷമാണ് കോടതി വിധി. ജസ്റ്റിസ് സഞ്ജീവ്...

യുഎഇയിൽ യുപി സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി, സംസ്കാരം നാളെ നടക്കും

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാൻ്റെ ശിക്ഷ ഫെബ്രുവരി 15 ന് നടപ്പാക്കിയതായി സർക്കാർ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പാക്കി 12...

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കെതിരെ പരാമർശം, മാപ്പ് പറയില്ലെന്ന് ഷമ മുഹമ്മദ്

കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ, മികച്ച ക്യാപ്റ്റനല്ല അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു.അതേസമയം രോഹിത്...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കൃത്രിമ ശ്വാസം നൽകുന്നുവെന്ന് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും കൃത്രിമ ശ്വാസം നൽകുന്നുവെന്നും വത്തിക്കാൻ വെളിപ്പെടുത്തി.88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇരട്ട ന്യുമോണിയയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച മാർപാപ്പയ്ക്ക് രണ്ട് തവണ ശ്വാസ തടസം...

പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊലക്കേസ്, ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിൻ്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് നടപടി. പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ്...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച ഹർജി തള്ളിയതിൽ കൂടുതൽ വിവരങ്ങൾ...