യുഎഇയിലെ ആദ്യ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രി. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള അഡ്വാന്‍സ്ഡ് റിഫ്രാക്റ്റീവ് ന്യൂവാസ്‌കുലാര്‍ ഗ്ലൗക്കോമ ബാധിതയായ 46 വയസ്സുള്ള ഇന്ത്യക്കാരിയായ സ്ത്രീക്കാണ് ചികിത്സ ലഭ്യമാക്കിയത്. 50mmHG എന്ന അത്യന്തം അപകടകരമായ മര്‍ദ്ദ നിലയില്‍ നിന്ന് 12mmHG എന്ന സ്ഥിരമായ നിലയിലേക്ക് കണ്ണിലെ മര്‍ദ്ദം കുറച്ച് രോഗിയുടെ കണ്ണിന്റെ മര്‍ദ്ദനില സാധാരണ നിലയിലേക്ക് എത്തിച്ചതിനൊപ്പം കൂടുതല്‍ കാഴ്ചാ നഷ്ടം തടയുവാനും ശക്തമായ വേദന ലഘൂകരിക്കാനും ഈ ശസ്ത്രക്രിയ സഹായിച്ചു.
ഷാര്‍ജയില്‍ താമസിക്കുന്ന രോഗി നാല് വര്‍ഷമായി പ്രമേഹരോഗ ബാധിതയും റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ സാഹചര്യത്തെത്തുടര്‍ന്നുള്ള ചികിത്സയിലുമായിരുന്നു. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍ കാരണം തടസ്സപ്പെട്ട രക്തക്കുഴലുകളെ ചികിത്സിക്കുകയും അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ നേത്ര വിദഗ്ധനായ ഡോ. ഭൂപതി മുരുകവേലിന്റെ നേതൃത്വത്തില്‍ റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പരമാവധി തുളളി മരുന്ന് ഉപയോഗിച്ചിട്ടും അവരുടെ കണ്ണിലെ മര്‍ദ്ദം 50mmHG എന്ന അത്യന്തം ഉയര്‍ന്ന നിലയില്‍ തുടരുകയും ഇതേത്തുടര്‍ന്ന് കടുത്ത വേദനയും കൂടുതല്‍ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടാവുകയും ചെയ്തു. രോഗാവസ്ഥയുടെ സങ്കീര്‍ണ്ണത മനസിലാക്കിയ ഡോ. ഭൂപതി മുരുകവേല്‍ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഗ്ലൗക്കോമ രോഗികളിലെ കണ്ണിലെ മര്‍ദ്ദം കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ശസ്ത്രക്രിയയാണ് മൈക്രോഷണ്ട് ശസ്ത്രക്രിയ. കണ്ണിലെ ദ്രാവകം കൂടുതല്‍ ഫലപ്രദമായി ഒഴുകാന്‍ സഹായിക്കുന്ന ചെറിയ ഉപകരണം കണ്ണില്‍ സ്ഥാപിക്കുന്നതാണ് ഈ ശസ്ത്രികയയിലെ നടപടി. ഇതുവഴി കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കുകയും ദൃശ്യനാഡിയുടെ തുടര്‍ക്ഷയം തടയുകയും ചെയ്യുന്നു. മിതമായ ശസ്ത്രക്രിയാ മാര്‍ഗ്ഗമായ മൈക്രോഷണ്ട് ശസ്ത്രക്രിയയിലൂടെ രോഗിയുടെ കണ്ണിന്റെ മര്‍ദ്ദം 12 mmHG സാധാരണവും നിലനില്‍ക്കുന്നതുമായ നിലയിലേക്ക് വിജയകരമായി കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു. അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ വികസിക്കുന്ന നേത്രചികിത്സാ സേവനങ്ങളില്‍ സുപ്രധാന നേട്ടമായി ഈ ശസ്ത്രക്രിയ മാറി.
‘നിയോ വാസ്‌കുലാര്‍ ഗ്ലൗക്കോമ ചികിത്സിക്കാന്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഗ്ലൗക്കോമ രൂപങ്ങളില്‍ ഒന്നാണ്, ഇത് സാധാരണയായി പ്രമേഹ നേത്രരോഗം അല്ലെങ്കില്‍ കണ്ണിലെ രക്തക്കുഴലുകള്‍ തടസ്സപ്പെടുന്ന (റെറ്റിനല്‍ വെയിന്‍ ഒക്ലൂഷന്‍) പോലുള്ള അവസ്ഥകളില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് ശസ്ത്രക്രിയയെക്കുറിച്ച് സംസാരിച്ച അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ ഓഫ്താല്‍മോളജി സ്‌പെഷ്യലിസ്റ്റായ ഡോ. ഭൂപതി മുരുകവേല്‍ പറഞ്ഞു.

പരമ്പരാഗത ശസ്ത്രക്രിയാ മാര്‍ഗ്ഗമായ ട്രാബെകുലെക്ടോമി, പോലുള്ളവയില്‍, രക്തസ്രാവത്തിനും മുറിവുകള്‍ മൂലമുള്ള ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്. മൈക്രോഷണ്ട് പ്രക്രിയ സുരക്ഷിതവും കൂടുതല്‍ ഫലപ്രദവുമായ ഒരു പരിഹാരമാണ്, കുറഞ്ഞ ഇടവേളയില്‍ മികച്ച ഫലങ്ങള്‍ നല്‍കുകയും വേഗത്തില്‍ മടങ്ങി വരാനുള്ള സാധ്യതയും ഇത് നല്‍കുന്നു. രോഗിക്ക് ഇത്തരമൊരു നല്ല ഫലം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, കൂടാതെ ആവശ്യമായ മറ്റു രോഗികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിഹാരങ്ങള്‍ നല്‍കാന്‍ ആശുപത്രി സുസജ്ജമാണെന്നും ഡോ. ഭൂപതി മുരുകവേല്‍ വ്യക്തമാക്കി.
ഡോ. ഭൂപതിയോടും, അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കല്‍ ടീമിനോടും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നതായി രോഗി അറിയിച്ചു. സാധാരണ ജീവിതം വീണ്ടെടുത്ത അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഗ്ലൗക്കോമ മുതിര്‍ന്നവരിലാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും, 60-ല്‍ കൂടുതലുള്ളവര്‍ക്ക് ഇതുണ്ടാകാനുള്ള സാധ്യത ആറു മടങ്ങ് കൂടുതലാണ്, ഈ കേസില്‍ രോഗി വെറും 46 വയസ്സുകാരിയാണ് എന്നത് പ്രത്യേകതയാണ്. ഇത് പ്രായഭേദമില്ലാതെ ഗ്ലൗക്കോമയുടെ പ്രാരംഭം കണ്ടെത്തലിന്റെയും ചികിത്സ ലഭ്യമാക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു.