നിഷ്‌ക മൊമെന്റസ് ജ്വല്ലറി ‘നൈല കളക്ഷൻ’ എന്ന പേരിൽ പുതിയ ജ്വല്ലറി കളക്ഷൻ പുറത്തിറക്കി. പ്രമുഖ ചലച്ചിത്ര താരവും ആർജെയുമായ നൈല ഉഷയുടെ പേരിൽ സ്ത്രീകൾക്കായി പുതിയ സ്വർണാഭരണ കളക്ഷൻ ആണ് പുറത്തിറക്കിയിരിക്കുന്നത്. മാറുന്ന ലോകത്തിന്റെ മുഖമുദ്രയായ സ്ത്രീകളുടെ ആത്മവിശ്വാസം, അഭിമാനം, തകർക്കാനാവാത്ത ഉൾക്കരുത്ത് എന്നിവയെ ഒരു ആഘോഷമാക്കുന്നതിനാണ് നൈല കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത് എന്നും സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും നിശ്ചയദാർഢ്യവും സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാൻഡാണ് നിഷ്‌കയെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ നിഷിൻ തസ്ലിം അഭിപ്രായപ്പെട്ടു. ഈ കളക്ഷൻ വെറുമൊരു ആഭരണം മാത്രമല്ല, ഇതൊരു പ്രസ്താവനയാണ്. അത് ഓരോ വ്യക്തിയുടെയും വിജയവും സ്വപ്നങ്ങളും അഭിമാനത്തോടെയും തിളക്കത്തോടെയും സ്വയം അണിയുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്നും, ജീവിതത്തിലെ ഓരോ നാഴികക്കല്ലും ആഘോഷിക്കുന്നതാണ്. ഈ കളക്ഷനിൽ സ്ത്രീകൾക്ക് തങ്ങളെ സ്വയം കാണാൻ സാധിക്കുന്നതിലും, ഈ ആഭരണങ്ങളിലൂടെ അവരുടെ യാത്രയുടെ ഭാഗമാക്കുന്നതിനും തനിക്ക് അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നും നിഷ്ക മൊമെൻ്റസ് ജ്വല്ലറിയുമായുള്ള സഹകരണത്തെക്കുറിച്ച് നൈല ഉഷ പറഞ്ഞു.
പുതിയ കളക്ഷന്റെ ലോഞ്ച് ഇവന്റിന്റെ ഭാഗമായി സെലിബ്രിറ്റി ഇൻഫ്ലുവൻസേർസ് പങ്കെടുത്ത ഫാഷൻ ഷോയും നിഷ്ക ഒരുക്കിയിരുന്നു.
നിഷ്ക ജ്വല്ലറിയുടെ ഡിസൈൻ മികവും നൈല ഉഷയുടെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം കൊണ്ടും, ഈ കളക്ഷൻ, സ്വപ്‍ന സാക്ഷാത്കാരത്തിന്റെയും, ചെറുത്തുനില്പിന്റെയും, കരുത്തിന്റെയും പ്രതീകമായി മാറും എന്ന് നിഷ്ക മാനേജ്മെന്റ് പ്രതീഷവെയ്ക്കുന്നു.
നിഷ്കയുടെ നൈല കളക്ഷൻ കരാമ സെൻ്ററിലെ നിഷ്ക സ്റ്റോറിലും അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ഫെബ്രുവരി 15 മുതൽ ലഭിക്കുന്നതാണ്.



