നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

നടൻ കമൽഹാസൻ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും എന്നാണ് അറിയുന്നത്. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നൽകുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നൽകിയിരുന്നു.

എംപിമാരായ എൻ. ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാംദാസ് (പിഎംകെ), എം. ഷൺമുഖം, വൈകോ, പി. വിൽസൺ, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കുന്നതും, അത്രയും രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഉത്തേജനം നൽകിക്കൊണ്ട്, നടൻ കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പോയവർഷം തമിഴ്നാട്ടിലെ സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ (എസ്പിഎ) ഔദ്യോഗികമായി ചേർന്നിരുന്നു. ഡിഎംകെയും എംഎൻഎമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എസ്പിഎയ്‌ക്കായി വിപുലമായ പ്രചാരണം നടത്തും എന്നായിരുന്നു നൽകിയ വാക്ക്. പകരം ആറ് അംഗങ്ങൾ വിരമിക്കുമ്പോൾ 2025-ൽ എംഎൻഎമ്മിന് രാജ്യസഭാ സീറ്റ് ലഭിക്കും എന്നും.

2018ൽ ഒരു മാറ്റത്തിൻ്റെ ഏജൻ്റായി സ്വയം ഉയർത്തിക്കാട്ടി രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമൽഹാസൻ, കോൺഗ്രസിൻ്റെ പ്രേരണയിൽ ഡിഎംകെ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. 2018 മുതൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ കമലിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും പാർട്ടി ഡിഎംകെ സഖ്യത്തിൻ്റെ അവിഭാജ്യ ഘടകമായതിനാൽ അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.

യാത്രക്കാരന് മർദ്ദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈലറ്റാണെങ്കിലും സംഭവസമയത്ത് അദ്ദേഹം ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ല. ജാമ്യം...

ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക്...

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ...

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാവുന്നു

കോൺഗ്രസ് ജനറൽ സെക്രട്ടറിയും കേരളത്തിലെ വയനാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മകനായ റെയ്ഹാൻ വിവാഹിതനാകുന്നു. റെയ്ഹാൻ തന്റെ കാമുകി അവിവ ബെയ്ഗുമായി വിവാഹനിശ്ചയം ഉടൻ നടക്കും. കഴിഞ്ഞ...

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...