സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്‌ളാവില്‍ തികച്ചും ലളിതമായ ചടങ്ങില്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ബി. ഉണ്ണികൃഷ്ണന്‍, ടി.പി. സോനു, അനുമൂത്തേടത്ത്, ആന്റണി പെരുമ്പാവൂര്‍, ശാന്തി ആന്റണി, സിദ്ദിഖ്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തില്‍ അഭിനയിച്ചത്.

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിര്‍വ്വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘വളരെ പ്ലസന്റൊയ ഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകന്‍ വ്യക്തമാക്കി. നര്‍മവും ഇമോഷനുമൊക്കെ ഇഴചേര്‍ന്ന കഥാഗതിയില്‍ ഒരു പൊടി മുറിപ്പാടിന്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സില്‍ ചേര്‍ത്തു നിര്‍ത്താന്‍ ഏറെ സഹായകരമാകും. കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിന്‍ബലമാകും.

അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സംഗീത, ലാലു അലക്‌സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് – കെ.രാജഗോപാല്‍

കൊച്ചി,വണ്ടിപ്പെരിയാര്‍, പൂനെ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു, ടി പി സോനു. ഷോര്‍ട്ട് ഫിലിമുകളിലൂടെ കടന്നുവന്ന സോനുവിന്റെ നൈറ്റ് കോള്‍ എന്ന ടെലിഫിലിമാണ് സത്യന്‍ അന്തിക്കാടിനെ ആകര്‍ഷിച്ചത്. സംവിധാനത്തിലും, തിരക്കഥാ രചനയിലും പരിശീലനം പൂര്‍ത്തിയാക്കിയതാണ് സോനു.

നടൻ കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

നടൻ കമൽഹാസൻ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ഡിഎംകെ മുതിർന്ന നേതാവ് ശേഖർ ബാബു കമൽഹാസനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. ജൂലൈയിൽ തമിഴ്നാട്ടിൽ ഒഴിവ് വരുന്ന...

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചു, ഇടം നേടാതെ ജസ്പ്രീത് ബുംറ

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ ടീമിൽ ഇല്ല. പുറംവേദനയിൽ നിന്ന് സുഖം പ്രാപിക്കാനാണ് പേസ് ബൗളറായ...

നിക്ഷേപത്തിനായി ഫ്രഞ്ച് ബിസിനസ് നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

ചൊവ്വാഴ്ച പാരീസിൽ നടന്ന 14-മത് ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി ഫ്രഞ്ച് ബിസിനസ് നേതാക്കളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചു. "ഇന്ത്യയിലേക്ക് വരാൻ പറ്റിയ സമയമാണിത്. എല്ലാവരുടെയും പുരോഗതി ഇന്ത്യയുടെ...

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍...

കോട്ടയം ഗവ.നഴ്സിങ് കോളേജിൽ വിദ്യാർത്ഥികൾ നേരിട്ടത് ക്രൂരമായ റാഗിങ് പീഡനം

കോട്ടയം ഗാന്ധിനഗറുള്ള ഗവ.നഴ്സിങ് കോളേജിൽ റാഗിങിന്റെ പേരില്‍ നടന്നത് ക്രൂര പീഡനം. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുന്നത് ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികളെ...

ഫ്രാൻസിലെ മാർസെയിലിൽ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറെ ആദരിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ ഫ്രാൻസിലെ മാർസെയിലിൽ എത്തി സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറുടെ സ്മരണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു."മാർസെയിലിൽ വന്നിറങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്....

കോട്ടയം ഗവ.നഴ്‌സിങ് കോളേജിൽ റാഗിങ്ങ്, അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ...

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, യുവാവിന് ദാരുണാന്ത്യം

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശിയായ ബാലന്‍ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം. കഴിഞ്ഞദിവസം...