കേരളത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. ഇന്നലെ 63,840 രൂപയായിരുന്ന വില ഇന്ന് പവന് 649 രൂപ വര്‍ദ്ധിച്ച് 64,480 രൂപയില്‍ എത്തി. എല്ലാ ദിവസവും സ്വര്‍ണവിലയില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റം വീണ്ടും വിലയില്‍ മാറ്റമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്‌സുകളും ഉള്‍പ്പടെ സ്വര്‍ണം വാങ്ങുന്നവർക്ക് വലിയ വിലയാണ് ഇപ്പോൾ നൽകേണ്ടത്.