11വ്യക്തികളെയും എട്ട് സ്ഥാപനങ്ങളെയും യു.എ.ഇ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തി. തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയ 11 വ്യക്തികളിൽ ഒമ്പതുപേരും യു.എ.ഇ സ്വദേശികളാണ്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെയാണ് തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി. തീവ്രവാദത്തെ തടയാനും അവർക്ക് ധനസഹായം നൽകുന്നവരെ പിടികൂടാനും തുടരുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.