യു എ ഇ വീസ പൊതുമാപ്പ് ഇന്ന് അവസാനിക്കും

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസരേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്ന് പദ്ധതി വിജയിപ്പിച്ചതിന് തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളികളോട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി കൃതജ്ഞത അറിയിച്ചു. അതിനിടയിൽ ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്. മതിയായ ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി എന്നിരുന്നാലും ജി ഡി ആർ എഫ് എ ദുബായ് അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ കൂട്ടിച്ചേർത്തു.

2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒൿടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകി .നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യുഎഇ ഗവൺമെൻ്റിൻ്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച് ഈ ഗ്രേസ് പിരീഡ് അഭൂതപൂർവമായ വിജയമായിരുന്നുവെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു. ഓർഗനൈസേഷൻ, നടപടിക്രമങ്ങൾ, ഇടപാട് പ്രോസസ്സിംഗിൻ്റെ എളുപ്പം എന്നിവ ഉൾപ്പെടെ നിരവധി വശങ്ങളിൽ ഈ വിജയം പ്രകടമാണ്. ദുബായ് പോലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുൾപ്പെടെ ഈ പ്രക്രിയ സുഗമമാക്കുന്നതിന് പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.

പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയ്‌നുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകർക്ക് പിഴകളിൽ നിന്ന് ഒഴിവാക്കലുകളോടെയും റീ എൻട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പ് അവസരമെന്ന് അൽ മർറി ഓർമ്മപ്പെടുത്തി.

റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ താപനില 1.9 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില വീണ്ടും താഴ്ന്നുതുടങ്ങി. റാസൽഖൈമ എമിറേറ്റിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ ശൈത്യകാലത്ത് ഇതുവരെയുള്ള ഏറ്റവും തണുപ്പുള്ള ദിവസമാണ് യുഎഇ...

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, ഡൽഹിയിൽ വ്യോമ-ട്രെയിൻ ഗതാഗതം താറുമാറായി

ഡൽഹി ഉൾപ്പെടെയുള്ള ഒന്നിലധികം സംസ്ഥാനങ്ങളെ മൂടൽമഞ്ഞ് മൂടിയതിനാൽ വടക്കേ ഇന്ത്യയിലുടനീളം നൂറുകണക്കിന് വിമാനങ്ങളും നിരവധി ട്രെയിനുകളും വൈകി. ശനിയാഴ്ച രാവിലെ റൺവേ ദൃശ്യപരിധി പൂജ്യമായതിനാൽ ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു....

വിശാഖപട്ടണത്ത് നിന്ന് കാക്കിനാഡയിലേക്ക് 150 കിലോമീറ്റർ നീന്തി 52കാരി ഗോളി ശ്യാമള

വിശാഖപട്ടണത്ത് നിന്ന് കാക്കിനാഡയിലേക്ക് 150 കിലോമീറ്റർ നീന്തി 52 കാരിയായ ഗോളി ശ്യാമള. അഞ്ച് ദിവസം കൊണ്ടാണ് ഗോളി ശ്യാമള ഈ അസാധാരണമായ നേട്ടം പൂർത്തിയാക്കിയത്. ഇടതടവില്ലാത്ത തിരമാലകൾ ഭേദിച്ച്, പ്രതിദിനം 30...

ക്ഷേത്രകാര്യങ്ങളിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട, തീരുമാനമെടുക്കേണ്ടത് തന്ത്രി: കെ മുരളീധരൻ

ക്ഷേത്രങ്ങളിൽ ഷർട്ട് ഇടണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത്. അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കേണ്ട എന്നും മുരളീധരൻ പറഞ്ഞു....

ക്ഷേത്ര ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി: മന്ത്രി കെ ബി ഗണേഷ്‌കുമാർ

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണുള്ളതെന്നും അതിൽ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു....

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ആദിവാസി ഗോത്രകലകളും, വെള്ളാർമല സ്കൂളിലെ കുട്ടികളുടെ നൃത്തത്തോടെ മേളക്ക് തുടക്കം

സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വയനാട് ഉരുൾപൊട്ടല്‍ ദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു ഉദ്ഘാടന വേദിയിലെ പ്രധാന ആകർഷണം. സ്കൂൾ ബാഗുമായാണ്...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 63-മത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്...

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിൽ സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിന് താഴെ മറിഞ്ഞ് മരിച്ച സൈനികരുടെ എണ്ണം നാലായി. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജില്ലയിലെ സദർ കൂട്ട് പായൻ മേഖലയ്ക്ക്...