2023-ൽ വിവിധ രാജ്യങ്ങളിലായി 86 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായി വിദേശകാര്യ മന്ത്രാലയം പാർലമെൻ്റിനെ അറിയിച്ചു. ഇന്ത്യക്കാർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് യുഎസിലാണ്. ലോക്‌സഭാ എംപി സന്ദീപ് പതക്കിൻ്റെ ചോദ്യത്തിനുള്ള മറുപടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021ൽ ആക്രമണത്തിനിരയായ ഇന്ത്യക്കാരുടെ എണ്ണം 29 ആയിരുന്നു. ഇത് 2022ൽ 57 ആയും 2023ൽ 86 ആയും വർധിച്ചതായി സഹമന്ത്രി കീർത്തി വർധൻ സിംഗ് നൽകിയ മറുപടിയിൽ പറയുന്നു. യുഎസിൽ 12 പേരായിരുന്നു മരിച്ചത്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 10 പേർ വീതവും ആക്രമണത്തിന് ഇരയായി.
“വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ മുൻഗണനകളിൽ ഒന്നാണ്. എംബസികളും പോസ്റ്റുകളും ജാഗരൂകരായിരിക്കുകയും അനിഷ്ട സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. അത്തരം സംഭവങ്ങൾ അതാത് രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ ഉടനടി ഏറ്റെടുക്കും. കേസുകൾ ശരിയായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു,” സഹമന്ത്രി കീർത്തി വർധൻ സിംഗ് മറുപടിയിൽ പറഞ്ഞു.
ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലും ഉചിതമായ നിലയിൽ ഉയർന്ന തലങ്ങളിൽ ഉൾപ്പെടെ ഈ വിഷയങ്ങൾ ഉന്നയിക്കപ്പെടുന്നു. ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ കോൺസുലാർ സഹായവും ടെൻഡർ ചെയ്യുന്നതിനായി കേന്ദ്രം “വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ/പോസ്റ്റുകളിൽ 24×7 ഹെൽപ്പ് ലൈൻ” സ്ഥാപിച്ചിട്ടുണ്ടെന്നും സിംഗ് തൻ്റെ മറുപടിയിൽ പറഞ്ഞു. 2,16,219 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായും സർക്കാർ പ്രത്യേക മറുപടിയിൽ പാർലമെൻ്റിനെ അറിയിച്ചു. സർക്കാരിൻ്റെ കണക്കുകൾ പ്രകാരം 2022ൽ ഇത് 2,25,620 ആയിരുന്നു