ബാബ സിദ്ദിഖിന്റെ കൊലപാതകികൾ നടൻ സൽമാൻ ഖാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്

ഒക്ടോബറിൽ കൊല്ലപ്പെട്ട ബാബ സിദ്ദിഖിൻ്റെ കൊലപാതകികൾ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് നടൻ സൽമാൻ ഖാനെ വധിക്കാൻ ഷൂട്ടർമാർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് പുറത്തവരുന്നു. ബാബ സിദ്ദിഖിനെ വെടിവെച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപോർട്ടുകൾ. ഷൂട്ടർമാരുടെ ഹിറ്റ് ലിസ്റ്റിൽ സൽമാൻ ഖാൻ ഉണ്ടെന്നും എന്നാൽ നടൻ്റെ കർശന സുരക്ഷാ ക്രമീകരണങ്ങൾ കാരണം അദ്ദേഹത്തിലേക്ക് എത്താൻ സാധിച്ചില്ലെന്നും പ്രതി പറഞ്ഞതായി റിപോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ മാസങ്ങളിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് നിരന്തരം ഭീഷണി ലഭിച്ചിരുന്നു.

ഒക്‌ടോബർ 12-ന് മുംബൈയിലെ മകൻ സീഷാൻ സിദ്ദിഖിൻ്റെ ബാന്ദ്ര ഈസ്റ്റ് ഓഫീസിന് പുറത്ത് വെച്ചാണ് ബാബ സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചത്. മൂന്ന് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും നെഞ്ചിൽ രണ്ട് തവണ കൊള്ളുകയും ചെയ്തു. ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഏപ്രിൽ 14ന് രാത്രി വൈകി സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയ വിക്കി ഗുപ്തയും സാഗർ പാലും പിന്നീട് ഗുജറാത്തിൽ പിടിയിലായി. പിന്നീട് ലോറൻസ് ബിഷ്‌ണോയി സംഘം സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

കഴിഞ്ഞ മാസം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെടുന്ന ഒരാൾ സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയിരുന്നു. കൃഷ്ണമൃഗത്തെ കൊന്നതിന് ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും വിളിച്ചയാൾ നടനോട് ആവശ്യപ്പെട്ടു. ഒക്ടോബറിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി 5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിന് ജംഷഡ്പൂരിൽ നിന്നുള്ള ഒരു പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിലായിരുന്നു. ദിവസങ്ങൾക്ക് ശേഷം, രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതനിൽ നിന്ന് താരത്തിന് പുതിയ വധഭീഷണി ലഭിച്ചു.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നോയിഡയിൽ നിന്നുള്ള 20കാരനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വർദ്ധിച്ചുവരുന്ന ഈ ഭീഷണികൾക്ക് മറുപടിയായി, സൽമാൻ ഖാന് Y+ സുരക്ഷയും അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്ത് ശക്തമായ പോലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിനായി AI- പവർഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുള്ള ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകളും മുംബൈ പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...