യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് ചേലക്കര എംഎല്‍എയായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. യു ആര്‍ പ്രദീപ് സഗൗരവവും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. . നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

യു ആര്‍ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് യു ആർ പ്രദീപിന് ലഭിച്ചത്. 2016 ലായിരുന്നു ആദ്യ വിജയം.
രാഹുലിന്റേത് കന്നി അങ്കമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ വിജയം.18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിർദ്ദേശം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചു

ഡൊണെറ്റ്സ്കിന്റെ പൂർണ നിയന്ത്രണം ഉക്രെയ്ൻ ഉപേക്ഷിക്കുന്നതിന് പകരമായി മുൻനിര സ്ഥാനങ്ങൾ മരവിപ്പിക്കണമെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിർദ്ദേശം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ്...

വ്യാപാര ചർച്ച, യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് സംഘം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു. ഓഗസ്റ്റ് 25 മുതൽ ആരംഭിക്കാനിരുന്ന സന്ദർശനം മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ...

ഇന്ന് ചിങ്ങം 1, ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി...

ചിങ്ങം പിറന്നു, ഇനി മലയാളികള്‍ക്ക് ഓണം നാളുകൾ

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1201-ാം ആണ്ടാണ്. സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന്...

രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ഇന്നു മുതൽ

വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് ബീഹാറില്‍ തുടക്കം. സസാറാമില്‍ നിന്ന് തുടങ്ങി ആരയില്‍ അവസാനിക്കുന്ന രീതിയിലാണ് 16 ദിവസത്തെ യാത്ര. ഇന്ത്യയെ...

പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ മരണം 300 കടന്നു

ഇസ്ലാമബാദ്: മിന്നൽ പ്രളയത്തിൽ ദുരന്തമുഖമായി പാക്കിസ്ഥാൻ. തുടർച്ചയായി ഉണ്ടായ കനത്ത മഴയിൽ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതൽ...

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിൽ മടങ്ങിയെത്തി

ഡൽഹി: ആക്സിയം-4 ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ...

‘പരസ്യം സ്വാഭാവികമായ ഒരു പ്രചാരണ രീതി’, പതഞ്ജലി പരസ്യങ്ങളുടെ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

പരസ്യം ചെയ്യുന്നത് സ്വാഭാവികമായ ഒരു ബിസിനസ് രീതിയാണെന്ന് ചൂണ്ടിക്കാട്ടി പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐഎംഎ) ഹർജി സുപ്രീം കോടതി അവസാനിപ്പിച്ചു. കൂടുതൽ കർശനമായ പരിശോധനകളും അംഗീകാരങ്ങളും ആവശ്യപ്പെട്ടുകൊണ്ട്...