ഇന്ത്യയിലെ ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ ആറാമത്തെയും, രണ്ടാമത്ത അന്താരാഷ്ട്ര സ്റ്റോറുമായ യുഎഇ ഔട്ട്ലെറ്റ് ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു. 2024 നവംബർ 30 ന് ഇന്ത്യൻ അഭിനേത്രിയും മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഷോറൂം ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ് മെറാൾഡയുടെ പ്രധാന ലക്‌ഷ്യമെന്ന് അധികൃതർ പറഞ്ഞു. ട്രഡീഷണലും പുതിയതുമായ ഡിസൈനുകളിലുള്ള ഇന്ത്യൻ ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ മെറാൾഡ ലഭ്യമാക്കുന്നുണ്ട്. മെറാൾഡയുടെ ഉദ്ഘാടന ഓഫറുകളിൽ 1.49% വരെ പണിക്കൂലിയിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിലും സ്വർണ്ണ നാണയങ്ങളും സൗജന്യമായി നൽകുന്നു. കൂടാതെ ഇപ്പോൾ പർച്ചേസ് ചെയ്യുമ്പോൾ കാരറ്റിന് 750 ദിർഹംസ് കിഴിവിൽ BeLove ഡയമണ്ട്സും സ്വന്തമാക്കാമെന്നും അധികൃതർ അറിയിച്ചു.