അറിവിന്റെ വെളിച്ചവും പകരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് തടവറയിൽ കഴിയുന്നവർക്കായി പുസ്തകം ശേഖരിച്ച് അധികൃതർ. മേളയിലെ ഇന്ത്യന്‍ പവിലിയനില്‍നിന്നാണ് ജയിലില്‍ക്കഴിയുന്നവര്‍ക്കുവേണ്ടി ജയിലധികൃതർ പുസ്തകങ്ങള്‍ വാങ്ങിയത്. എല്ലാവർക്കും വായനയൊരുക്കുകയാണ് ലക്ഷ്യമെന്ന് തടവുകാർക്കുള്ള പുസ്തകങ്ങൾ വാങ്ങാനെത്തിയ ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡി.സി ബുക്സ്, മാതൃഭൂമി, ഐ.പി.എച്ച് അടക്കമുള്ള മലയാള പ്രസാധകരിൽനിന്ന് ഏതാണ്ട് 2500 ദിർഹമിന്റെ പുസ്തകങ്ങൾ ആണ് വാങ്ങിയത്. മലയാളി സാമൂഹിക പ്രവർത്തകരും മേളയിൽ തടവുകാർക്കുള്ള പുസ്തക ശേഖരണ സംഘത്തിന്റെ ഭാഗമായി. മലയാളി തടവുകാർക്കായാണ് മലയാള പുസ്തകങ്ങൾ വാങ്ങിയത്. മികച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു വാങ്ങിയ പുസ്തകങ്ങളിൽ ഏറെയും.
നാളെയാണ് പുസ്തകമേള അവസാനിക്കുന്നത്. മികച്ച പങ്കാളിത്തമാണ് ഇത്തവണയും പുസ്തകോത്സവത്തിന് ഉണ്ടായത്. “തുടക്കം പുസ്തകത്തിലൂടെ” എന്ന പ്രമേയത്തോടു കൂടി നടത്തിയ പുസ്തകമേള വൻ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള എഴുത്തുകാർ സാംസ്‌കാരിക പ്രവർത്തകർ വിവിധ മേഖലയിൽ കഴിവുതെളിയിച്ചിവർ എല്ലാം തന്നെ മേളയിൽ വായനക്കാരോട് സംവദിക്കാൻ എത്തിയിരുന്നു.