വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെയാണ് മുന്നണികള്‍. യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും തിരുവമ്പാടിയിൽ പ്രവർത്തകർക്കൊപ്പം ചേർന്നു.

കല്പറ്റയിലാണ് എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം. സ്ഥാനാർഥി സത്യൻ മൊകേരിയും മന്ത്രിമാരായ പി. പ്രസാദും ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും . എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപിക്കുക.

വൈകുന്നേരം നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തി. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ,വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്. ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.

അതേസമയം ചേലക്കരയിലും വയനാടും ഇന്ന് കൊട്ടിക്കലാശം നടക്കുമ്പോൾ പാലക്കാട് സ്ഥാനാർഥികൾ പ്രചാരണം തുടരും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തും . കെ മുരളീധരനും ഇന്ന് മണ്ഡലത്തിൽ തുടരും. രാവിലെ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിലാണ് മുരളീധരൻ പങ്കെടുക്കുക. കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ ട്രാക്ടർ റാലിയും നടക്കും. നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിന്‍റെ പ്രചരണ പരിപാടികൾ . ബിജെപി സ്ഥാനാർത്ഥിയുടെ കുടുംബയോഗങ്ങളും ഇന്ന് നടക്കും. കെ. സുരേന്ദ്രനും കുടുംബയോഗങ്ങളിൽ പങ്കെടുക്കും.

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തികൊണ്ടാണ് യുഡിഎഫും എൻഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിക്കുന്ന കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.

രാത്രിയിലും പാക് പ്രകോപനം; ഐപിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു

ഐ പിഎല്ലിലെ പഞ്ചാബ് ഡൽഹി മത്സരം ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിൽ നിന്ന് കളിക്കാരെ മാറ്റി. കാണികളെയും അതിവേഗം ഒഴിപ്പിക്കുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രണ്ടിലധികം ഫ്ലഡ്‌ലൈറ്റ് ടവറുകൾ പ്രവർത്തിക്കുന്നത്...

നാല് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യ, രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയുടെ പിടിയിൽ

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം. അഖ്നൂർ ജമ്മു മേഖലയിലാണ്. ഈ രണ്ട് മേഖലകളിലും പാകിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളിൽ അക്രമണം...

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം, ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെ ഇസ്ലാമാബാദിലുള്ള പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ഇസ്ലാമാബാദിനെ...

സർക്കാർ ഉത്തരവ്: ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് എക്സ്

ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഇന്ത്യ ഗവൺമെൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ, നിബന്ധനകൾ പാലിക്കാത്ത പക്ഷം കമ്പനിയുടെ പ്രാദേശിക ജീവനക്കാർക്ക് ഗണ്യമായ പിഴയും ജയിൽ...

പാക് മിസൈൽ ആക്രമണം; അതീവ ജാഗ്രതയിൽ രാജ്യം

വ്യാഴാഴ്ച രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഇന്ന് വൈകുന്നേരം ശത്രുത വർദ്ധിച്ചതോടെ, ജമ്മു, പഞ്ചാബിലെ പത്താൻകോട്ട്, രാജസ്ഥാനിലെ ജയ്സാൽമർ എന്നിവിടങ്ങളിൽ...

പാകിസ്ഥാൻ്റെ എഫ് -16 വിമാനം തകർത്ത് ഇന്ത്യൻ വ്യോമ പ്രതിരോധം

ജമ്മുവിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളിൽ ഇസ്ലാമാബാദ് ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവച്ചു വീഴ്ത്തി. അതേസമയം, ജമ്മു കശ്മീരിലെ ഉദംപൂരിലും രാജസ്ഥാനിലെ ജയ്സാൽമറിലും ഡ്രോൺ...

യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

വ്യാഴാഴ്ച സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു, സെന്റ് പീറ്റേഴ്‌സിന്റെ മണികൾ മുഴങ്ങി, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ഒരു പുതിയ പോപ്പിനെ കർദ്ദിനാൾമാർ തിരഞ്ഞെടുത്തുവെന്നും റോമൻ കത്തോലിക്കാ സഭയുടെ ചുമതല ഏറ്റെടുക്കുമെന്നും...