ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. കിറ്റിലെ വസ്തുക്കളുടെ പഴക്കം സംബന്ധിച്ചും ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതിയുയര്‍ന്നിരുന്നു. വയറിളക്കവും ച്ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയാണ് ഉത്തരവാദികളെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

സ്‌റ്റോക്കിലുള്ള ഭക്ഷ്യ വസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്നും കളക്ടര്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്‌റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു.

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്‍റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയുടെ ചോദ്യം.

ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു. അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവർ.അവർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.

സഹായം നൽകുന്നതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ഒരുക്കി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ സഹായങ്ങൾ വിലകുറച്ചു കാണേണ്ടതില്ല. ഇപ്പോൾ ഉണ്ടായ സംഭവം ആശ്ചര്യകരമായതാണ്. ഒരു പഴയതും കൊടുക്കാൻ പാടില്ലെന്ന പറഞ്ഞ ഗവൺമെന്റിന്റെ ഭാഗമായി നിൽക്കേണ്ട പ്രാദേശിക സർക്കാർ ആണ് പഴയ വസ്ത്രങ്ങൾ വിതരണം ചെയ്തു എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അന്വേഷിക്കണം. നിയമപരമായി നൽകുന്ന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്തായിരുന്നു അതിന്റെ ഉദ്ദേശം. എങ്ങനെ ഈ പഴയ സാധനങ്ങൾ എത്തി. അതെല്ലാം പരിശോധനയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കല്‍പാത്തി രഥോത്സവം: നവംബര്‍ 15ന് പാലക്കാട് താലൂക്കിൽ അവധി

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഇന്നാണ് ഒന്നാം തേരുത്സവം. നാളെ...

നടൻ മിഥുന്‍ രമേശ്‌ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡർ

യു.എ.ഇയിലെ ട്രാവല്‍ രംഗത്തെ പ്രമുഖരായ സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡെമേക്കേഴ്സ്.കോമിന്‍റെ ബ്രാന്റ് അംബാസഡറായി മിഥുന്‍ രമേശ്‌ എത്തുന്നു. നടൻ, ജനപ്രിയ ആർജെ, അവതാരകന്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ജനപ്രിയനായ മിഥുന്‍...

ആത്മകഥാ വിവാദം, ഗൂഡാലോചന കണ്ടെത്തണം; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെ തള്ളി ഇപി ജയരാജൻ രംഗത്ത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും ജയരജൻ വ്യക്തമാക്കുന്നു. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക...

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോ​ഗിച്ച് സർക്കാർ

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ. സുദർശൻ്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമടങ്ങിയ പുതിയ ടീം ആണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ്...

2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ല: എടപ്പാടി പളനിസ്വാമി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഇതോടെ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി 2026ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിനായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. നേരത്തെ...

വിധിയെഴുതി വയനാടും ചേലക്കരയും

ജനവിധിയെഴുതി വയനാടും ചേലക്കരയും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്....

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണമികവും പ്രശംസനീയം: തമിഴ് നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യു എ ഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ് നാട് ഐ ടി- ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ...

അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകും, സ്ത്രീപക്ഷ എഴുത്ത് വിമോചനം തന്നെ: ഹുമ ഖുറേഷി

നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ "സ്‌ക്രീനിൽ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം" എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിച്ചു. തന്റെ ആദ്യ നോവലായ...