പാലക്കാട് ശക്തമായ മത്സരം, പോരിനിറങ്ങി സ്ഥാനാർത്ഥികൾ

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ബിജെപി ഉൾപ്പെടെ മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണമത്സരം നടക്കുമെന്നുറപ്പായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പിന്നാലെയുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയോടെ കോൺഗ്രസ് നേതാവായിരുന്ന പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗ പ്രവേശനം നടത്തി. ഒടുവിൽ ശനിയാഴ്ച രാത്രി ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവുമെത്തി. പാലക്കാടുകാരൻ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ബി.ജെ.പിക്കായി മത്സര രംഗത്തുള്ളത്. കേരളം ഉറ്റു നോക്കുന്ന പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്.

പത്തനംതിട്ടയിൽ നിന്നും പാലക്കാടെത്തിയ രാഹുലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുലർച്ചെ തന്നെ പ്രചാരണത്തിനിറങ്ങി. ഫിഷ് മാർക്കറ്റിലെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. ശേഷം കോട്ട മൈതാനം ഉൾപ്പടെ കൂടുതൽ ആളുകളെത്തുന്നയിടങ്ങളിലെല്ലാം സ്ഥാനാർത്ഥിയുമെത്തി. മതേതരത്വമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാട്ടം ബിജെപിക്കെതിരെയാണ്. ബിജെപിയെയും വര്‍ഗീയതെയും തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ ബിജെപിക്കകത്തെ തമ്മിലടി കോൺഗ്രസിന് ഗുണം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

സരിന്‍ പ്രകോപിപ്പിച്ചാലും മറുപടി പറയില്ല. ഗൗരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. പാലക്കാട് ത്രികോണ മത്സരമാണോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്ന പി.സരിന്‍ പറഞ്ഞു. വെറുപ്പ് പടര്‍ത്താനും വിദ്വേഷം പരത്താനും പാലക്കാട് ഒരു ടൂളാകാന്‍ എങ്ങനെയാണ് സാധ്യതയുള്ളത് അതിനെ ചെറുക്കണം. അത് രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്‌ ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇറങ്ങി വന്നത് ഒറ്റക്കാണ് എന്നത് ദൗർബല്യമല്ല. കോൺഗ്രസിനകത്തെ ആളുകളെ വലിച്ചു പുറത്തിടുക എന്നതല്ല എന്റെ പ്രതികാരം. ഇനി കോൺഗ്രസ്‌ നേതാക്കളെ കുറിച്ചൊന്നും പറഞ്ഞു ചർച്ച വഴി തിരിക്കാൻ ആഗ്രഹിക്കുന്നില്ല. സി.കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്നും പരിചയപെടുത്തൽ ആവശ്യമില്ലാത്ത മുഖമാണെന്നും സരിൻ പറഞ്ഞു. കഴിഞ്ഞ ദിവസം വലിയ ജനപങ്കാളിത്തമുള്ള റോഡ് ഷോയാണ് ഇടത് സ്ഥാനാർത്ഥിയായ പി സരിൻ നടത്തിയിരുന്നത്.

രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പി സരിൻ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. സി.പി.എമ്മിലേക്ക് ഇല്ലെന്ന് പറഞ്ഞ ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന വിവരവും പുറത്തു വരുന്നുണ്ട്. കൂടാതെ പി.വി അൻവറും ഡി.എം. കെ പിന്തുണക്കുന്ന സ്ഥാനർത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...