ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഇന്ത്യൻ വ്യോമസേനയുടെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഹെലികോപ്റ്റർ എംഐ-17 തകർന്നുവീണു. കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് സൂചന. ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപത്തായാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണത്.
സംഭവസ്ഥലത്തെത്തിയ എസ്ഡിആർഎഫ് സംഘം സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. നേരത്തെ കേദാർനാഥ് ക്ഷേത്രത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതായിരുന്നു അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ. അതേസമയം കേദാർനാഥിൽ കനത്ത മഴയിൽ ട്രെക്കിംഗ് റൂട്ട് തകർന്നു. ജൂലൈ 31 മുതൽ കേദാർനാഥിലേക്ക് പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി പറയപ്പെടുന്നു.