കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതി, 3 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്

മാധ്യമപ്രവർത്തകർ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. BNS ആക്ട് പ്രകാരം തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. തൃശ്ശൂർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ​ഗോപി പരാതി നൽകിയത്. രാമനിലയം ​ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മാധ്യമപ്രവർത്തകരെ സുരേഷ് ​ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇതുപരി​ഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്. എസിപി വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും.

അതേസമയം സുരേഷ് ​ഗോപിയുടെ സുരക്ഷ കൂട്ടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സുരേഷ് ​ഗോപിയുടെ പരാതിയിൽ കേന്ദ്രം വിശദാംശങ്ങൾ തേടി. കേന്ദ്രമന്ത്രിക്കും സ്റ്റാഫുകൾക്കുംനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ​ഗോപിയുടെ ഓഫീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് രാമനിലയത്തിൽനിന്ന് പോകുമ്പോഴാണ് താരസംഘടന അമ്മയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണം തേടി മാധ്യമ പ്രവർത്തകരെത്തിയത്. രാവിലെ അദ്ദേഹം പറഞ്ഞ പ്രതികരണങ്ങളിൽ ചിലത് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് തള്ളിയിരുന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി പിറകേയെത്തിയതിൽ കുപിതനായി മന്ത്രി മാധ്യമപ്രവർത്തകർക്ക് നേരേ നീങ്ങി. മാധ്യമ പ്രവർത്തകരെ തള്ളിമാറ്റി ആക്രോശിച്ചാണ് സുരേഷ് ഗോപി കാറിൽക്കയറി പോയത്. ‘‘എൻ്റെ വഴി എൻ്റെ അവകാശമാണ് പ്ലീസ്’’ എന്നും അദ്ദേഹം കൈചൂണ്ടി പറയുന്നുണ്ടായിരുന്നു. വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ ഉത്തരം പറയാൻ സൗകര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് 1.5 കോടി നൽകി: ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

ശബരിമല സ്വര്‍ണക്കൊള്ളയിൽ നിര്‍ണായക മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി...

അസമിൽ രാജധാനി എക്സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു, ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ എട്ട് ആനകൾ കൊല്ലപ്പെട്ടു. മിസോറാമിലെ സൈരാംഗിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സൈരാംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ...

ശ്രീനിവാസനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖരും

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകനും ശ്രീനിവാസന്റെ ഉറ്റസുഹൃത്തുമായിരുന്ന സത്യൻ അന്തിക്കാട്....

ശ്രീനിവാസനെ അവസാനമായി കാണാൻ പ്രമുഖർ, സംസ്കാരം നാളെ വീട്ടുവളപ്പിൽ

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ നിരവധി പ്രമുഖർ എറണാകുളം ടൗൺഹാളിൽ എത്തുകയാണ്. എറണാകുളത്തെ കണ്ടനാട്ടെ വീട്ടിൽ നിന്ന് മൃതദേഹം എറണാകുളത്തെ ടൗൺഹാളിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ...

മലയാള ചലച്ചിത്ര ലോകത്തിന്റെ തീരാനഷ്ടം, അതുല്യ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു

മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലം കുറിക്കുകൊള്ളുന്ന പ്രതികരണങ്ങളോടെ മലയാളികളുടെ സാമൂഹിക ബോധത്തെയും നർമ്മബോധത്തെയും ഒരുപോലെ സ്വാധീനിച്ച അതുല്യ പ്രതിഭ ശ്രീനിവാസൻ എന്ന...

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം 2026 സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. 64-ാമത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ...

അഞ്ച് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പരമോന്നത ബഹുമതി നേടിയ ആദ്യ ലോകനേതാവായി നരേന്ദ്ര മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് ഗള്‍ഫ് രാജ്യമായ ഒമാനും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയതായിരുന്നു മോദി. ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് പരമോന്നത ദേശീയ ബഹുമതിയായ...

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...