രഞ്ജിത്തിനെതിരായ ആരോപണം; പരാതി വരട്ടെ, ആരോപണത്തിന്റെ പേരിൽ നടപടിയില്ല: മന്ത്രി സജി ചെറിയാന്‍

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി നൽകിയാൽ എഫ്ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. എന്തെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലോ കമ്മിറ്റിയുടെ അടിസ്ഥാനത്തിലോ നടപടി സ്വീകരിക്കാൻ പറ്റില്ല. രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാൽ അത് അന്വേഷിക്കും. അല്ലാതെ എന്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക. അയാൾ കുറ്റക്കാരനാണെന്ന് തെളിയണം. അതല്ലാത്ത പക്ഷം ഒന്നും ചെയ്യാൻ പറ്റില്ല. ഈ ആരോപണത്തിനെതിരെ അദ്ദേഹം വിശദീകരണം നടത്തിക്കഴിഞ്ഞു. സംഭവം നടക്കുന്നത് തന്റെ ഫ്ലാറ്റിലാണെന്നും താൻ ഒറ്റയ്ക്കായിരുന്നില്ല അവിടെ ഉണ്ടായിരുന്നതെന്നും അവർക്ക് സിനിമയിൽ റോൾ കിട്ടാത്തതിൽ വലിയ ദേഷ്യം ഉണ്ടായിരുന്നതായും രഞ്ജിത്ത് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ അന്വേഷണം നടത്തിയാലേ സത്യം വ്യക്തമാകൂ. അതിന് പരാതി ലഭിക്കണമെന്നും സജി ചെറിയാൻ വിശദീകരിച്ചു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.

നടി ആരോപണം ഉയർത്തിയതിന് പിന്നാലെ അതി നിഷേധിച്ച് രഞ്ജിത്തും രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തിലെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആരോപണമല്ല, പരാതി ലഭിച്ചാണ് സർക്കാരന് നടപടി എടുക്കാനോ പരിശോധിക്കാനോ സാധിക്കുകയുള്ളൂ. ഇത് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളിൽ ഒരു സംശയവും വേണ്ട. സിനിമയിൽ ഉണ്ടായ പ്രശ്നങ്ങളിൽ ഇതുവരെ നടപടി എടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ നിലവിൽ രു പരിധിവരെ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇത് സനിമ സംഘടകളും അംഗീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ അമ്മയുടേയും കളക്റ്റീവിൻ്റേയും അംഗങ്ങളുണ്ടായിരുന്നു. ഇവരുടെ എല്ലാ ആവശ്യങ്ങളും കേട്ടു, ഇവയ്ക്കുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചു.

സർക്കാരിനെ ഈ വിഷയത്തിലെല്ലാം തെറ്റായി ചിത്രീകരിക്കാനാണ് പല മാധ്യമങ്ങളുടേയും ശ്രമം. രഞ്ജിത്തിനെതിരായ ആരോപണത്തിൽ പോലും ഒരു പരാതി ലഭിച്ചാൽ ആ പരാതിയിന്മേൽ എഫ്ഐആർ ഇടാം എന്നാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. എന്തെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലോ കമ്മിറ്റിയുടെ അടിസ്ഥാനത്തിലോ നടപടി സ്വീകരിക്കാൻ പറ്റില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരബദ്ധം പറ്റാൻ പാടില്ല.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

സ്വർണ്ണ വിലയിൽ വൻ ഇടിവ്, മെയ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വർണ്ണവിലയിൽ ഇന്നലെ ഉയർന്ന വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 8,610 രൂപയാണ് സ്വർണ്ണ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ 8,805 രൂപയായിരുന്നു വിപണി വില. 195...

മലപ്പുറത്ത് റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറത്ത് കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

പാക്കിസ്ഥാനിൽ ആണവ ചോർച്ചയില്ല, സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി

പാകിസ്താനിൽ ആണവ ചോർച്ചയില്ല എന്ന് സ്ഥിരീകരിച്ച് രാജ്യാന്തര ആണവോർജ ഏജൻസി. ചോർച്ച ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം ഐ.എ.ഇ.എ. തള്ളി. ഇന്ത്യൻ ആക്രമണത്തിൽ ആണവ നിലയം തകർന്നു എന്നായിരുന്നു പ്രചാരണം. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ...

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്: മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് നടന്ന 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ളതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ. ഈ...

പഹൽഗാം ഭീകരാക്രമണത്തിൽ യുഎൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിലും യു എൻ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാൻ ഇന്ത്യ. ഇതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡർ പി ഹരീഷാകും യു എൻ...

21 ദിവസം പാകിസ്ഥാൻ കസ്റ്റഡിയിൽ കഴിഞ്ഞ ബിഎസ്എഫ് ജവാൻ നേരിട്ടത് അധിക്ഷേപങ്ങൾ

പാകിസ്‌ഥാൻ വിട്ടയച്ച അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാൻ പൂർണം കുമാർ ഷാ നേരിട്ടത് അധിക്ഷേപങ്ങൾ എന്ന് റിപ്പോർട്ട്. പൂർണം കുമാർ ഷായെ പാകിസ്ഥാൻ അധികാരികൾ കണ്ണുകൾ കെട്ടിയിട്ടു, ഉറക്കം കെടുത്തി, വാക്കുകൾ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ്...

പ്രതിരോധ മന്ത്രിയുടെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾമൂലമാണ് സന്ദർശനം മാറ്റിവെച്ചത് എന്നാണ് വിവരം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ആണ് പ്രതിരോധ മന്ത്രി ജമ്മു...