കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം, രാജ്യവ്യാപക പ്രതിഷേധത്തിൽ റസിഡന്റ് ഡോക്ടർമാർ

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിലാണ് ഇന്ന് റസിഡന്റ് ഡോക്ടർമാർ. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ ജോലി മുടക്കി പ്രതിഷേധിക്കും. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് പ്രധാന ആവശ്യം.
ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്നശരീരം കണ്ടെത്തിയ ഓഗസ്റ്റ് 9ന് രാത്രി ഡ്യൂട്ടിയിലായിരുന്ന നാലുപേർക്കും പൊലീസ് സമൻസ് അയച്ചിരുന്നു. ഇവരിൽ ചിലർ സംഭവത്തിന് മുമ്പ് ഇരയുമായി അത്താഴത്തിന് പോയിരുന്നു. ട്രെയിനി ഡോക്ടറെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ശരീരത്തിൽ മുറിവുകളോടെയാണ് കണ്ടെത്തിയത്.

അതിനിടെ 31 കാരിയായ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ആർ.ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവെച്ചു. കേസിൽ കൊൽക്കത്ത പോലീസിൻ്റെ ഡിറ്റക്ടീവ് ഡിപ്പാർട്ട്‌മെൻ്റ് മൂന്ന് ഡോക്ടർമാരെയും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗത്തെയും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ശേഷം പോലീസിന് മുന്നിൽ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഇൻ്റേൺ ഡോക്ടർ, ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ രണ്ട് ട്രെയിനി ഡോക്ടർമാർ, ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗം എന്നിവരെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, കൊൽക്കത്ത ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ നീതിയും വേഗത്തിലുള്ള നടപടിയും ആവശ്യപ്പെട്ട് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും രാജ്യത്തെ ആശുപത്രികളിലെ മെഡിക്കൽ പ്രാക്ടീഷണർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധിച്ച ഡോക്ടർമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് ഒപിഡി സേവനങ്ങൾ നിർത്തിവെച്ചെങ്കിലും ആശുപത്രിയിൽ അത്യാഹിത സേവനങ്ങൾ തുടരും. കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം.

സംഭവം പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും പ്രതിഷേധം നടത്തി . പ്രതിഷേധത്തെത്തുടർന്ന് തിങ്കളാഴ്ച ആർജി കാർ കോളേജിൻ്റെ ഔട്ട്ഡോർ സെൻ്ററുകൾ അടച്ചിട്ടതിനാൽ രോഗികൾ അസൗകര്യം നേരിട്ടു.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...