മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ ‘പ്രിയപ്പെട്ട എന്റെ സ്വന്തം’ എന്ന വിശേഷണത്തോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഹൃദയ ചിഹ്നത്തോടൊപ്പമാണ് പ്രിയപ്പെട്ട എന്റെ സ്വന്തമെന്ന് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. കൂപ്പുകൈകളോടെ പ്രാര്‍ഥനകളെന്നും അടിക്കുറിപ്പോടെയാണ് കരുണാകരന്റെ ഛായചിത്രം സുരേഷ് ഗോപി പങ്കുവെച്ചത്. ലീഡറുടെ 108ആം ജന്മദിനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിയുടെ അനുസ്മരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ കരുണാകരനും പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. കേന്ദ്ര മന്ത്രിയായതിന് ശേഷംമുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പം കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
കുരണാകരന്റെ മകന്‍ കെ. മുരളീധരനെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരുന്നത്. മുരളീധരന്റെ സഹോദരിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.