മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് ഡൽഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിവിധ സ്‌പെഷ്യാലിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു, ദിവസങ്ങൾക്ക് മുമ്പ് ഡൽഹി എയിംസിൽ നിന്നും ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.