രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വിലയില്‍ 1.5 ശതമാനം വര്‍ധനവുണ്ടായതോടെ വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 3,129 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടന്നത്.
മൊബൈല്‍ നിരക്കുകള്‍ ജിയോ വര്‍ധിപ്പിച്ചതാണ് കമ്പനി നേട്ടമാക്കിയത്. നടപ്പ് കലണ്ടര്‍ വര്‍ഷം റിലയന്‍സിന്റെ ഓഹരി വിലയില്‍ 21 ശതമാനം വര്‍ധനവുണ്ടായി. സെന്‍സെക്‌സാകട്ടെ ഈ കാലയളവില്‍ 10 ശതമാനമാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിനിടെ 36 ശതമാനം നേട്ടം റിലയന്‍സ് നിക്ഷേപകര്‍ക്ക് നല്‍കയപ്പോള്‍ സെന്‍സെക്‌സ് ഉയര്‍ന്നത് 25 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസവും റിലയന്‍സിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായിരുന്നു.
ബ്രോക്കിങ് കമ്പനികളും വിശകലന വിദഗ്ധരും റിലയന്‍സിന്റെ ഓഹരിയില്‍ ഇനിയും മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ടെലികോം വിഭാഗമായ ജിയോ മൊബൈല്‍ താരിഫില്‍ 27 ശതമാനംവരെ വര്‍ധനവരുത്തിയത് കമ്പനിയുടെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണിത്. ആഗോള നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് റിലയന്‍സിന്റെ ലക്ഷ്യ വില 3,380 രൂപയില്‍നിന്ന് 3,580 രൂപയായി ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാള്‍ 17 ശതമാനമാണ് ലക്ഷ്യവിലയില്‍ വര്‍ധനവരുത്തിയത്.