ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. കുവൈത്തിലെ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ നടത്താനിരുന്ന കലാപരിപാടികൾ മാറ്റി വച്ചിരുന്നു. ഇന്ന് രാവിലെ നടത്താനിരുന്ന ചടങ്ങ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച പശ്ചാത്തലത്തിൽ 3 മണിയിലേക്ക് മാറ്റുകയായിരുന്നു.

കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായാണ് മുഖ്യമന്ത്രി രാവിലെ കൊച്ചിയിലെത്തുന്നത്. ഇതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. കുവൈത്ത് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയ‍ർന്നെങ്കിലും പ്രതിനിധികൾ എത്തിയതിനാൽ സമ്മേളനം നടത്താൻ തീരുമാനിക്കുകയായിരുന്നു.നാളെ വൈകീട്ടാണ് സമാപനം നടക്കുക.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു.
ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.

നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു. ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.

ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ദുബായ് മിറക്കിൾ ഗാർഡൻ സെപ്റ്റംബർ 28ന് തുറക്കും. മിറക്കിൾ ഗാർഡന്റെ 13-ആം പതിപ്പിനാണ് നാളെ തുടക്കമാവുന്നത്. ദുബായ് മിറക്കിൾ ഗാർഡൻ ഓരോ വർഷവും 120...

അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു

ഷിരൂരിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിലേക്ക് കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു...

പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകർ

സിപിഎമ്മിന്‍റെ നേതൃത്വത്തിൽപിവി അൻവര്‍ എംഎല്‍എക്കെതിരെ പ്രതിഷേധ പ്രകടനം നടന്നു. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.പി വി അൻവറിനെതിരായി മലപ്പുറത്ത് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എടവണ്ണയിൽ എടവണ്ണ...

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും: പി വി അൻവർ

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പി.വി അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും...

അരുണാചലിലെ കൊടുമുടിക്ക് ദലൈലാമയുടെ പേര് നൽകി ഇന്ത്യൻ പർവതാരോഹകർ

അരുണാചലിലെ കൊടുമുടിക്ക് ചൈനയിലെ ആറാമത്തെ ദലൈലാമയുടെ പേര് നൽകി ഇന്ത്യൻ പർവതാരോഹകർ. 20,942 അടി ഉയരമുള്ള കൊടുമുടിയിലേക്കുള്ള പര്യവേഷണത്തിന് നേതൃത്വം നൽകിയത് കേണൽ രൺവീർ സിംഗ് ജാംവാളാണ്. അരുണാചൽ പ്രദേശിലെ ഒരു കൊടുമുടിക്ക്...

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച, എഡിജിപി എം ആര്‍ അജിത്കുമാറിന്റെ മൊഴിയെടുക്കുന്നു

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയെടുക്കുന്നു. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ഡിജിപിയാണ് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്....

കേരളത്തിൽ നിയമവാഴ്ച തകർന്നു, മുഖ്യമന്ത്രി രാജിവെക്കണം: കെ. സുരേന്ദ്രൻ

സമ്പൂർണമായിട്ടുള്ള നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ...

മൃതദേഹം അർജുൻന്റെ തന്നെ, നാളെ രാവിലെ വീട്ടിലെത്തിക്കും

ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വന്നതോടെയാണിത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍...