നീറ്റ് പരീക്ഷാ വിവാദം: ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കും. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. ആഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീംകോടതി അനുവാദം നൽകി. കൌൺസിലിംഗ് നടപടികൾ തടയാനാകില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ.1563 വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എൻടിഎ സമർപ്പിച്ച റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷയിൽ അട്ടിമറികൾ നടന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു.

ഒന്നാം റാങ്ക് ലഭിച്ച 47 പേർ ഉൾപ്പെടെ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം എൻടിഎ റദ്ദാക്കും. ഈ വിദ്യാർത്ഥികൾക്കായി ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തും. പുനപരീക്ഷ, ഗ്രേസ് മാർക്ക് റദ്ദാക്കൽ അടക്കം എൻടിഎ നിയോഗിച്ച മുൻ യുപിഎസ് സി ചെയർമാൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു.

ജൂലായ് ആറിന് നടക്കുന്ന കൌൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്നും എൻടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.കൌൺസിലിംഗ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന ്കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് ഈക്കാര്യം പരിശോധിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത്. പരീക്ഷയിൽ ക്രമേക്കട് നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ എൻടിഎയ്ക്ക് കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ഈ ഹർജികൾ കോടതി വീണ്ടും പരിഗണിക്കും.

ഹരിയാനയിലെ ആറു കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അധികമാർക്ക് നൽകിയതിനെത്തുടർന്ന് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദത്തിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഹർജിയിൽ എൻ ടി എ സമിതി നൽകിയ റിപ്പോർട്ടിലാണ് അധികം മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്താം എന്ന മാർഗം നിർദ്ദേശിച്ചത്. പുനപരീക്ഷ എഴുതിയില്ലെങ്കിൽ ഗ്രീസ് മാർക്ക് ഒഴികെയുള്ള മാർക്ക് ആ ഉദ്യോഗാർത്ഥിക്ക് നൽകുമെന്നും എൻ ടി എ കോടതിയെ അറിയിച്ചു.ഈ റിപ്പോർട്ടാണ് സുപ്രീംകോടതി അംഗീകരിച്ചത്. കൗൺസിലിംഗ് തടയനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എൻടിഎയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ 1563 ഉദ്യോഗാർത്ഥികൾ ആയിരിക്കും ഈ മാസം 23ന് പുനപരീക്ഷ നേരിടുക. പുനപരീക്ഷ ഫലം 30ന് തന്നെ പ്രഖ്യാപിക്കും. പുനപരീക്ഷയ്ക്കായി വിജ്ഞാപനം ഇന്ന് ഇറക്കും.പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പ്രതികരിച്ചു. ഈ വർഷത്തെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ ഇടപെടൽ.

ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക്, മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

ശബരിമലയിൽ ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ...

പി കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ...

നരേന്ദ്ര മോദി കുവൈത്തിലേക്ക്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത് 43 വർഷങ്ങൾക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കുവൈറ്റിൽ ആചാരപരമായ സ്വീകരണം നൽകും. സെപ്തംബറിൽ കുവൈറ്റ്...

സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി, ഫോൺ സംഭാഷണം പുറത്ത്

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജിയാണ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയത്. സിപിഎം മുൻ കട്ടപ്പന...

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോൾ നൽകുന്ന ചികിത്സകളോട് നേരിയ രീതിയിൽ എം.ടി പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്...

ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി, രണ്ട് മരണം, 68 പേർക്ക് പരിക്ക്

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാദേശിക സമയം വെള്ളിയാഴ്ച...

ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ ബിജെപി നേതാവ് കെ അണ്ണാമലൈയേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ്‌ എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ്...

‘സുവർണ ചകോരം’ പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പെഡ്രോ ഫ്രെയർ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ ‘മലു’ നേടി. 20 ലക്ഷം രൂപയുടെ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ...