വികുവൈത്തിലെ മാംഗഫിലുണ്ടായ തീപിടിത്തത്തിൽ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് പോകും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിക്കൊപ്പം ഉണ്ടാകും. മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റ മലയാളികളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അടക്കമുള്ള ചുമതലകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
ഇതിനിടെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വ്യവസായികളും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചതായി വിവരമുണ്ട്. വ്യവസായി രവിപിള്ളയും രണ്ട് ലക്ഷം രൂപ വീതം നൽകും. നോര്‍ക്ക മുഖേനയാണ് ഈ സഹായം എത്തിക്കുക.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതും വ്യവസായികൾ പ്രഖ്യാപിച്ചതും കൂട്ടി 12 ലക്ഷം രൂപ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക.