മാലിദ്വീപിൽ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിൻവലിച്ചതായി മാലിദ്വീപ് പ്രസിഡൻഷ്യൽ ഓഫീസ് വക്താവ് അറിയിച്ചു. പ്രസിഡൻ്റ് മുഹമ്മദ് മുയിസു നിശ്ചയിച്ച മെയ് 10-ന് മുന്നോടിയായാണ് പിന്മാറ്റം. രാജ്യത്ത് നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള സമയപരിധി മെയ് 10 ആയി നിശ്ചയിച്ചിരുന്നു . ദ്വീപ് രാഷ്ട്രത്തിൽ നിലയുറപ്പിച്ചിരിക്കുന്ന 90 ഇന്ത്യൻ സൈനികരെ സ്വദേശത്തേക്ക് തിരിച്ചയക്കുകയെന്നത് കഴിഞ്ഞ വർഷം പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുയിസുവിൻ്റെ ഒരു പ്രധാന വാഗ്ദാനമായിരുന്നു. എത്ര ഇന്ത്യൻ സൈനികരെ തിരിച്ചയച്ചു എന്നതിൻ്റെ കൃത്യമായ കണക്ക് അവർ നൽകിയില്ല. വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
മെയ് 10ന് മുമ്പ് ശേഷിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ഇന്ത്യയും മാലിദ്വീപും ധാരണയിലെത്തിയിരുന്നു. ഔദ്യോഗിക രേഖകൾ ഉദ്ധരിച്ച് ദ്വീപ് രാഷ്ട്രത്തിൽ 89 ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മാലിദ്വീപ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മുഹമ്മദ് മുയിസു സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മാർച്ച് 12-ന് 25 സൈനികരടങ്ങുന്ന ആദ്യ ബാച്ചിനൊപ്പം ഇന്ത്യ സൈനികരെ പിൻവലിക്കാൻ തുടങ്ങി. ഇവരിൽ 51 സൈനികരെ തിങ്കളാഴ്ച ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി മാലിദ്വീപ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യ സമ്മാനിച്ച രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യൻ സൈന്യം മാലിദ്വീപിൽ നിലയുറപ്പിച്ചിരുന്നു.
മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് മാലിദ്വീപിൽ നിന്നുള്ള മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും വിപുലമായ ചർച്ചകൾ നടത്തി. ദ്വീപ് രാഷ്ട്രത്തിൽ മൂന്ന് സൈനിക പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മുയിസു നിർബന്ധിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
51 ഓളം പേർ തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. സൈനികരുടെ ഒന്നും രണ്ടും ബാച്ചുകൾ ഇന്ത്യയിലേക്ക് മടങ്ങിയെന്നും മൂന്ന് ഇന്ത്യൻ വ്യോമയാന മേഖലകളുടെ പ്രവർത്തനത്തിനായി ഡെപ്യൂട്ടേഷനിൽ ഈ ഉദ്യോഗസ്ഥരെ നിയമിച്ചതായും വിദേശകാര്യ വക്താവ് റൺധിർ ജെയ്സ്വാൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. മുഴുവൻ ഇന്ത്യൻ സൈനികരെയും പിൻവലിക്കണമെന്ന മുയിസുവിന്റെ നിർബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു.