സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിലെ ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിലെ ‘ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്റ് ‘ന്റെ നേതൃത്വത്തിൽ ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ബാല്യകാല കാൻസർ ബോധവത്കരണം നടത്തി. FOCP യുടെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് മേധാവി മറിയം അൽ ഹർമൂദിയുടെ നേതൃത്വത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. കുട്ടികളിലെ ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും അത് തടയുന്നതിനുള്ള വഴികളെക്കുറിച്ചും ബോധവത്കരിക്കുന്നതിനാണ് സെഷൻ ഒരുക്കിയത്. മറിയം അൽ ഹർമൂദി കുട്ടിക്കാലത്തെ ക്യാൻസറിന്റെ ഏഴ് ലക്ഷണങ്ങളെ ചിത്രീകരിക്കുന്ന ഫ്ലാഷ് കാർഡുകളുമായി കുട്ടികളെ നേരിൽ കണ്ടു അവരോട് സംസാരിച്ചു.
ബോധവൽക്കരണത്തിന് പുറമേ, സൽഹാ ഗബേഷിന്റെ അറബി പുസ്തകമായ റഹീഖ് അൽ വാർഡിന്റെ ഒരു പകർപ്പ് അടങ്ങിയ പുസ്തകവും ലഘുലേഖകളും കുട്ടികൾക്ക് വിതരണം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ആധുനിക രാജ്യങ്ങളിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിൻ്റെ നാലാമത്തെ പ്രധാന കാരണം ബാല്യകാല കാൻസർ ആണെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ നേരത്തെ തന്നെ രോഗം കണ്ടെത്തേണ്ടത് രോഗമോചനത്തിന് സാധ്യത വർധിപ്പിക്കുന്നതാണ്.