തുടർച്ചയായി രണ്ടാം തവണയും ദുബായ് ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം ചാനൽ ന്യൂവിന് ലഭിച്ചു. ചാനൽ ന്യൂ ചീഫ് എഡിറ്റർ ശാന്തിനി മേനോൻ പുരസ്കാരം ഏറ്റുവാങ്ങി. ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു. മാധ്യമ പുരസ്കാരങ്ങൾക്ക് പുറമെ വിവിധ പവലിയനുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ദുബൈ ഹോൾഡിങ് സാരഥികൾ ഉൾപ്പെടെയുള്ള പ്രമുഖർ പുരസ്കാരദാന ചടങ്ങിൽ സംബന്ധിച്ചു.