കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആരുടെ കുഞ്ഞാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സമീപത്തുള്ള ഫ്ളാറ്റില്‍ നിന്ന് തുണിയിൽ പൊതിഞ്ഞ് എറിയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്ന് കുഞ്ഞിനെ എറിഞ്ഞതാകാമെന്നാണ് കണ്ടെത്തൽ. കുഞ്ഞിനെ കൊന്നതിന് ശേഷമാണോ എറിഞ്ഞതെന്നുള്ള സംശയവും ശക്തമാകുകയാണ്. കുഞ്ഞിനെ എറിഞ്ഞ ഫ്ലാറ്റിൽ ആൾത്താമസമില്ലെന്നാണ് സമീപവാസികൾ പറയുന്നത്. അതുകൊണ്ടുതന്നെ കേസിൽ ദുരൂഹതകൾ ഏറുകയാണ്.