കാവേരി നദീജലം വിട്ടുനൽകാൻ വിസമ്മതിച്ച കർണാടക സർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ. കാവേരി വാട്ടർ മാനേജ്‌മെൻ്റ് ബോർഡ് വെള്ളം വിട്ടുനൽകാൻ ശുപാർശ ചെയ്തിട്ടും അവർ നിരസിക്കുകയാണെന്ന് ദുരൈ മുരുകൻ പറഞ്ഞു. കാവേരി ജലം വിട്ടുനൽകുമെന്ന് കർണാടക സർക്കാർ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? കർണാടക സർക്കാർ കേന്ദ്ര സർക്കാരിനെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതിക്കേ ചോദ്യം ചെയ്യാനേ കഴിയൂ, അതിനാൽ കോടതിയെ സമീപിക്കും, അദ്ദേഹം പറഞ്ഞു.
കാവേരി നദീതടത്തിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് പറഞ്ഞ് സിഡബ്ല്യുആർസിയുടെ നിർദ്ദേശപ്രകാരം അയൽ സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു വേനൽ കടുത്തതോടെ സംസ്ഥാനം രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ മെയ് മാസത്തേക്ക് 2.5 ടിഎംസി വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ കാവേരി ജല നിയന്ത്രണ സമിതി ശുപാർശ ചെയ്തതിന് പിന്നാലെയാണ് മന്ത്രി ദുരൈ മുരുകൻ്റെ പ്രസ്താവന. കഴിഞ്ഞ ഒക്ടോബറിൽ, കാവേരി നദീതടത്തിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് പറഞ്ഞ് സിഡബ്ല്യുആർസിയുടെ നിർദ്ദേശപ്രകാരം അയൽ സംസ്ഥാനമായ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു . 2023 നവംബർ 1 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ സിഡബ്ല്യുആർസി കർണാടകയോട് ശുപാർശ ചെയ്തിരുന്നു. അപര്യാപ്തമായ ജലവിതരണം മൂലം കൃഷിനാശത്തിൽ പ്രതിഷേധിച്ച് ആ മാസം ആദ്യം തമിഴ്‌നാട്ടിലെ കർഷക സംഘങ്ങൾ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തു.