ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എന്നാല്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യ മുഴുവനായെടുത്താല്‍ 129 മുതല്‍ 130 സീറ്റുകള്‍ വരെയാണുള്ളത്. അതില്‍ എത്ര സീറ്റുകള്‍ ബിജെപി നേടുമെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ഒന്നിച്ച് പരിഗണിച്ചാല്‍ കോണ്‍ഗ്രസിനേക്കാള്‍ ബിജെപി മുന്നിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പാര്‍ട്ടി ഇതുവരെയുള്ളതില്‍ വെച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തെലങ്കാനയിലും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. ഇതുവരെ ബിജെപി നേടിയതിൽ കൂടുതൽ സീറ്റുകള്‍ അവിടെ നിന്ന് നേടാനാകുമെന്നാണ് കരുതുന്നത്,’’ അമിത് ഷാ പറഞ്ഞു.