സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന്. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും പ്രഖ്യാപനം നടത്തുക. ഇത്തവണ നേരത്തെയാണ് പരീക്ഷഫലം പ്രസ്ദ്ധികരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 19നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. മേയ് 25 നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.