കോവിഡ് -19 വാക്സിൻ അപൂർവ പാർശ്വഫലത്തിലേക്ക് നയിച്ചേക്കാമെന്ന് കോടതി രേഖകളിൽ ആദ്യമായി സമ്മതിച്ച് ആസ്ട്രസെനെക്ക കമ്പനി. ആസ്ട്രസെനെക്ക വാക്സിൻ പാർശ്വഫലങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി നിരവധി കുടുംബങ്ങൾ കോടതിയിലെ പരാതിയിലൂടെ ആരോപിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക കോവിഡ് വാക്സിൻ കോവിഷീൽഡ്, വക്സെവ്രിയ എന്നീ ബ്രാൻഡ് നാമങ്ങളിലാണ് ആഗോളതലത്തിൽ വിപണിയിലിറക്കിയിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് കോവിഷീൽഡ് സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി കോവിഷീൽഡ് സ്വീകരിച്ചിരുന്നു.
2021 ഏപ്രിലിൽ ആസ്ട്രസെനെക്ക വാക്സിൻ സ്വീകരിച്ചതിന് ശേഷം മസ്തിഷ്കത്തിന് സ്ഥിരമായ ക്ഷതം സംഭവിച്ച ജാമി സ്കോട്ട് ആണ് ഈ കേസ് ആരംഭിച്ചത്. ജാമി സ്കോട്ടിൻ്റെ പരാതി രക്തം കട്ടപിടിക്കുന്നതും കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഉള്ള ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്നറിയപ്പെടുന്ന ഒരു അപൂർവ പാർശ്വഫലത്തിൻ്റെ ഗുരുതരമായ പ്രത്യാഘാതം എടുത്തുകാണിക്കുന്നു. യുകെ ഹൈക്കോടതിയിൽ സമർപ്പിച്ച നിയമപരമായ രേഖകളിൽ ആസ്ട്രസെനെക്ക അതിൻ്റെ വാക്സിൻ “വളരെ അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകും” എന്ന് സമ്മതിച്ചു. നിയമനടപടികൾ പുരോഗമിക്കുമ്പോൾ, ബാധിതരായ വ്യക്തികളും അവരുടെ കുടുംബങ്ങളും ന്യായമായ നഷ്ടപരിഹാരവും വാക്സിൻ മൂലമുണ്ടാകുന്ന ഫലങ്ങളുടം അംഗീകാരവും തേടുന്നുണ്ട്.
അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്.
സുരക്ഷാ കാരണങ്ങളാൽ ആസ്ട്രസെനെക്ക-ഓക്സ്ഫോർഡ് വാക്സിൻ ഇനി യുകെയിൽ നൽകില്ല. പാൻഡെമിക്കിനെ ചെറുക്കുന്നതിൽ സ്വതന്ത്ര പഠനങ്ങൾ അതിൻ്റെ ഫലപ്രാപ്തി കാണിക്കുന്നുണ്ടെങ്കിലും, അപൂർവമായ പാർശ്വഫലങ്ങളുടെ ആവിർഭാവം നിയന്ത്രണ പരിശോധനയ്ക്കും നിയമ നടപടിക്കും പ്രണയായിട്ടുണ്ട്.