കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമായ പെസഹാ വ്യാഴമാണ് ഇന്ന്. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്‍റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.