കോൺഗ്രസ്സിന്റെയും നെഹ്റു കുടുംബത്തിന്റെയും പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിസമ്മതിച്ചതോടെ നിരാശയിലാണ് കോൺഗ്രസ് നേതൃത്വം. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്നും പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ നിന്നും മത്സരിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിന്മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സരരംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയോ അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യുപിയിലെ പ്രവർത്തകർക്ക് ആത്മവിശ്വാസമുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് റായ് പറഞ്ഞു . നെഹ്‌റു-ഗാന്ധി കുടുംബ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പേരെടുത്ത് പറയാതെ ഉത്തർപ്രദേശിൽ നിന്നുള്ള ഒമ്പത് സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് റായിയുടെ പരാമർശം. അമേഠിയും റായ്ബറേലിയും ഉൾപ്പെടെ ഉത്തർപ്രദേശിലെ ശേഷിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഹോളിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും റായ് പറഞ്ഞു. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷന്‍ അജയ് റായി സ്ഥാനാര്‍ത്ഥിയാകും
4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാര്‍ത്ഥികളാകും.