രാത്രിയിൽ റോഡ് പരിശോധിക്കാൻ പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്ന് പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദി രാത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിൻ്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് വളരെയധികം സൗകര്യമാണ് ഈ പാതമൂലമുണ്ടായതെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത്. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ്‌ഷോയും നടത്തി, പലയിടത്തും അദ്ദേഹത്തിന് സ്വീകരണം നൽകി.

വാരണാസിയിലെ ബനാസ് ഡയറി കാശി കോംപ്ലക്‌സിൻ്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഇതുകൂടാതെ രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ഗംഭീരമായ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പരിപാടയിൽ വിശുദ്ധ രവിദാസിൻ്റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും. വാരാണസിക്ക് 13,000 കോടി രൂപയുടെ പദ്ധതികൾ സമ്മാനിക്കാനാണ് പ്രധാനമന്ത്രി മോദി വരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് വ്യക്തമായ രൂപം നൽകാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി. 13,000 കോടിയിലധികം വരുന്ന വിവിധ ജനക്ഷേമ വികസന പദ്ധതികളാണ് വാരാണസി സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷപ്പെടുന്നത്. വിദ്യാഭ്യാസം, റോഡുകൾ, വ്യവസായം, വിനോദസഞ്ചാരം, തുണിത്തരങ്ങൾ, ആരോഗ്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ ‘വികസിത ഇന്ത്യ’യിലെ ‘വികസിത ഉത്തർപ്രദേശ്’ എന്ന ആശയം കൈവരിക്കുന്നതിന് അത്യന്തം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...