ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വോട്ടെടുപ്പിന് ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറുകളില്‍ ക്രമക്കേട് നടത്തി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തുന്നതുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യയോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. എഎപി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി പരമപ്രധാനമാണെന്നും ഈ ജനാധിപത്യ കൊലപാതകം അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മേയര്‍ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കൈവശം വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ‘ബാലറ്റുകളും വീഡിയോഗ്രാഫിയും സംരക്ഷിക്കപ്പെടട്ടെ. റിട്ടേണിംഗ് ഓഫീസര്‍ രേഖകള്‍ കൈമാറണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ അപേക്ഷയില്‍ ഇടക്കാല ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ചെന്ന് എഎപി-കോണ്‍ഗ്രസ് സഖ്യം ആരോപിച്ചിരുന്നു. ഇത് മൂലമാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ജനുവരി 30ന് നടന്ന ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എഎപി സഖ്യത്തിനെതിരെ ബിജെപി വിജയിച്ചിരുന്നു. എഎപിയുടെ കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തി ബി.ജെ.പി.യിലെ മനോജ് സോങ്കറാണ് മേയറായത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ 12നെതിരെ 16 വോട്ടുകള്‍ നേടിയായിരുന്നു വിജയം. എട്ട് വോട്ടുകള്‍ അസാധുവായി. എട്ട് വോട്ടുകൾ അസാധുവാക്കിയ തീരുമാനത്തിൽ എഎപി-കോൺഗ്രസ് പ്രതിഷേധിച്ചതോടെ സഭയിൽ ബഹളമുണ്ടായി. വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനെതിരെ എഎപി–കോൺഗ്രസ് സഖ്യം ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്നും എഎപി അറിയിച്ചു. ഇന്ത്യ ബ്ലോക്കും ബിജെപിയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടന്നത്. കോൺഗ്രസും എഎപിയും സംയുക്തമായാണ് സ്ഥാനാർഥികളെ നിർത്തിയത്. കുൽദീപിനെ മേയർ സ്ഥാനാർഥിയായി എഎപി നിർത്തിയപ്പോൾ സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ പദവികളിലേക്ക് കോൺഗ്രസാണ് സ്ഥാനാർഥികളെ നിർത്തിയത്.

പ്രധാനമന്ത്രി മോദി സൗദിയിലേക്ക്, വ്യാപാര കരാറുകൾ ചർച്ച ചെയ്യും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദശകത്തിനിടെ പ്രധാനമന്ത്രിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനവും ജിദ്ദ...

കോട്ടയത്ത് വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകം: പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും കൊലപാതകത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് പങ്കുള്ളതായി സൂചന. അസം സ്വദേശിയെ കസ്റ്റഡിയിലെടുത്തെന്നും റിപോർട്ടുകൾ ഉണ്ട്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....

ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണ്ണവില

സ്വർണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. ആദ്യമായാണ് സ്വർണവില 75000 ലേക്ക് അടുക്കുന്നത്. പവന് ഇന്ന് 2200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,320 രൂപയാണ്. നിലവിൽ ഈ...

കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ, അതിക്രൂര കൊലപാതകമെന്ന് പൊലീസ്

കോട്ടയം: തിരുവാതിൽക്കലിൽ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. ഇന്ന് രാവിലെ 8.45-ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ...

നിഷ്‌ക ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം അബുദാബി മുസഫയിൽ, ഈ മാസം 25ന് ഉദ്‌ഘാടനം

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ യുഎഇയിലെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് സിനിമാ താരം സമാന്ത റൂത്ത് പ്രഭു...

ലോകോത്തര നിലവാര പരിശീലന സൗകര്യങ്ങളുമായി എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിലും

ദുബായ്∙ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും പ്രാധാന്യം നൽകികൊണ്ട് ഫിറ്റ്നസ് പരിശീലകർക്കായി സൗകര്യമൊരുക്കി എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ. ജിംനേഷ്യങ്ങളിൽ പരിശീലകരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാണ് എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി...

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...