ഇന്ത്യയിലെ മഞ്ഞു പുള്ളിപ്പുലികളുടെ സ്ഥിതിവിവരക്കണക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പുറത്തുവിട്ടു. ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ സ്നോ ലെപ്പേർഡ് പോപ്പുലേഷൻ അസസ്‌മെൻ്റ് ഇൻ ഇന്ത്യ (SPAI) പ്രോഗ്രാമിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഹിമപ്പുലികളുടെ ആദ്യത്തെ ശാസ്ത്രീയ കണക്കനുസരിച്ച് ഹിമപ്പുലികളുടെ എണ്ണം 718 എന്നാണ് വെളിപ്പെടുത്തുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു & കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ ട്രാൻസ്-ഹിമാലയൻ മേഖലയിലുടനീളം ഏകദേശം 1,20,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയുടെ 70% വും സ്നോ ലെപ്പേർഡ് പോപ്പുലേഷൻ അസസ്‌മെൻ്റ് ഇൻ ഇന്ത്യ സൂക്ഷ്മമായി പരിശോധിച്ചു. ലഡാക്കിൽ 477, ഉത്തരാഖണ്ഡിൽ 124, ഹിമാചൽ പ്രദേശിൽ 51, അരുണാചൽ പ്രദേശിൽ 36, സിക്കിമിൽ 21, ജമ്മു കശ്മീരിൽ 9 എന്നിങ്ങനെ സംസ്ഥാന അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കനുസരിച്ച് മൊത്തം 241 പുതിയ ഹിമപ്പുലികളെ കണ്ടെത്തി.
13,450 കിലോമീറ്റർ പാതകൾ ഹിമപ്പുലികളുടെ അടയാളങ്ങൾക്കായി സർവേ നടത്തിയിരുന്നു. 1,971 സ്ഥലങ്ങളിൽ ക്യാമറകലും സ്ഥാപിച്ചിരുന്നു. ദേശീയ കോർഡിനേറ്ററായി പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII), എല്ലാ ഹിമപ്പുലി റേഞ്ച് സംസ്ഥാനങ്ങളുടെയും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ മൈസൂരു, WWF-ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഈ സമഗ്രമായ വിലയിരുത്തലിന് നേതൃത്വം നൽകി.