ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്, ഹജ്ജിന് കേരളത്തിൽനിന്ന് 16,776 പേർ

കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്ക് കൂടിയതിൽ കേന്ദ്ര,കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരിൽ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയർത്തിരിക്കുന്നത്.

നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ്ജ് യാത്ര നിരക്ക് കുത്തനെ കുറഞ്ഞപ്പോൾ കരിപ്പൂരിൽ എയർ ഇന്ത്യ നിരക്ക് വൻതോതിൽ ഉയർത്തിയതാണ് ഹജ്ജിന് ഒരുങ്ങുന്ന തീർഥാടകർക്ക് ഉള്ള ആശങ്ക. വിഷയം കേന്ദ്ര മന്ത്രിയെ പ്രശ്നം ധരിപ്പിച്ചെങ്കിലും റീ ടെൻഡർ നടപടിയിലേക്ക് പോയാൽ നിയമ പ്രശ്നമാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. കരിപ്പൂ‍ർ വിമാനത്താവളത്തിൽ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചിലവ് ചൂണ്ടിക്കാട്ടിയാണ് ടെണ്ടറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവ്വീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സ‍ർവ്വീസ് നടത്തുന്ന സൗദി എയർലൈൻസ് പകുതി തുക മാത്രമാണ് ഈടാക്കുന്നത്.

അതേസമയം ച​രി​​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന കേ​ര​ള​ത്തി​ൽ​നി​ന്ന് ഇ​ത്ര​യേ​റെ തീ​ർത്ഥാ​ട​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീർത്ഥാടനത്തിന് കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്ക് അ​വ​സ​രം ലഭിച്ചു. ഇ​തി​ൽ 70 വ​യസി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ നേ​രി​ട്ട് അ​വ​സ​രം ല​ഭി​ക്കും. ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ട​ത്തും. ന​റു​ക്കെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച (ഇന്ന്) രാ​വി​​ലെ 11 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ക്കു​റി 24,748 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ 1250 പേ​ർ 70 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ലും 3584 പേ​ർ ലേ​ഡീ​സ് വി​ത്തൗ​ട്ട് മ​ഹ്റം വി​ഭാ​ഗ​ത്തി​ലു​മാ​ണ്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 19,950 പേ​രാ​ണ് അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ​നി​ന്ന് 11,942 പേ​ർ​ക്കാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​ക. ബാ​ക്കി 8008 പേ​രെ വെയിറ്റിംഗ് ലിസ്റ്റിൽ ഉ​ൾ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​​ടെ വി​വ​ര​ങ്ങ​ൾ ​വൈ​കിട്ടോ​ടെ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റിയുടെ വെ​ബ്സൈ​റ്റി​ൽ ലഭ്യ​മാ​കും.

ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​സ്‍ലിം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​ജ്ജ് ക്വാട്ട അ​നു​വ​ദി​ക്കു​ക. ഇ​തു​പ്ര​കാ​രം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സീ​റ്റു​ക​ൾ വീ​തം​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​ന് 9587 സീ​റ്റു​ക​ളാ​ണ് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നാ​ണ് ഇ​ക്കു​റി കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് -19,702. ര​ണ്ടാം സ്ഥാ​ന​ത്ത് മ​ഹാ​രാ​ഷ്ട്ര -19,649. മൂ​ന്നാ​മ​താ​ണ് കേ​ര​ളം. ഇ​ത്ത​വ​ണ 1,62,585 പേ​രാ​ണ് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ 1,40,020 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ക്കു​ക.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....