മറ്റ് രാജ്യങ്ങൾ എപ്പോഴും പിന്തുണയ്ക്കുമെന്ന് ഉറപ്പില്ല: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടയിൽ, പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . രാഷ്ട്രീയം എന്നും രാഷ്ട്രീയമാണെന്നും മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എപ്പോഴും പിന്തുണയ്‌ക്കുമെന്ന് ഉറപ്പില്ലെന്നും ജയശങ്കർ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മന്തൻ ടൗൺഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ. രാഷ്ട്രീയം മുകളിലേക്കും താഴേക്കും പോകാം, പക്ഷേ ആ രാജ്യത്തെ ജനങ്ങൾക്ക് പൊതുവെ ഇന്ത്യയോട് നല്ല വികാരമുണ്ട്, നമ്മളോടുള്ള നല്ല ബന്ധത്തിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് പോവുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ, അത് മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇത്തരമൊരു തന്ത്രം രാഷ്ട്രീയം മാറുന്നതോടെ വിദേശരാജ്യത്തെ ജനങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് നല്ല വികാരങ്ങൾ ഉണ്ടെന്നും ഞങ്ങളുമായി ആരോഗ്യകരമായ ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇന്ത്യ മാലിദ്വീപ് തർക്കത്തോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ ഉന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായത്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപിലെ മൂന്നുമന്ത്രിമാർ അപകീർത്തികരമായ പ്രസ്താവന നടത്തിയത്. മന്ത്രിമാരെ സസ്‌പെന്റ് ചെയ്‌തെങ്കിലും ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ വലിയവിള്ളലാണ് ഇതുണ്ടാക്കിയത്. മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരയാത്രകൾ അടക്കം റദ്ദാക്കപ്പെട്ടു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പല പ്രമുഖരും മാലിദ്വീപ് മന്ത്രിമാരുടെ മോശം പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.

മാർച്ച് 15ന് മുമ്പ് ദ്വീപ് രാഷ്ട്രത്തിൽ നിന്ന് ഇന്ത്യൻ സർക്കാർ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് ഞായറാഴ്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിർദ്ദേശിച്ചിരുന്നു. മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു.

‘അമ്മ’ ട്രഷറര്‍ സ്ഥാനത്തുനിന്ന് പിൻവാങ്ങുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്.നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. നേരത്തെ സിദ്ദിഖ് ആയിരുന്നു...

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു, വി നാരായണൻ ചുമതലയേറ്റു

ഐഎസ്ആർഒ ചെയർമാനായ എസ് സോമനാഥ് വിരമിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനായ വി. നാരായണൻ ചുമതലയേറ്റു. പുതിയ നേതാവായി കേന്ദ്രസർക്കാരിന്റെ നോമിനേഷൻ കമ്മിറ്റിയാണ് നാരായണനെ തെരഞ്ഞെടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേലാട്ടുവിളൈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് നാരായണൻ....

മഹാ കുംഭമേള 2025: മകരസംക്രാന്തി ദിനത്തിൽ ആദ്യ ‘അമൃത സ്‌നാനം’

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ മഹാ കുംഭമേളയുടെ ആദ്യ 'അമൃത സ്‌നാനം' ഇന്ന് മകരസംക്രാന്തി ദിനത്തിൽ നടക്കും. ഭക്തരെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കുള്ള പാത തുറക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധ...

ഇന്ന് മകരവിളക്ക്, ഭക്തിസാന്ദ്രമായി സന്നിധാനം

ശബരിമല മകരവിളക്ക് ഇന്ന്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ഇന്ന് ഉച്ചക്ക് 12 മണി...

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാം, ശക്തമായ വിമര്‍ശനമുയർത്തി ഹൈക്കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം സംബന്ധിച്ച ഉത്തരവ് 3.30ഓടെ പുറത്തുവരും. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി...

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷൻ നാളെ തുടങ്ങും

ദുബായ് ഇന്‍റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്‍റ് ഫോറത്തിന്റെ പത്താം എഡിഷന് മദീനത്ത് ജുമൈറയിൽ നാളെ തുടക്കമാവും. "സുസ്ഥിര ഭാവി" എന്ന പ്രമേയത്തിൽ ആണ് നാളെയും മറ്റന്നാളും പരിപാടി നടക്കുക. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ...

ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിൽ 3 വിഐപികൾ എത്തിയെന്ന് റിപ്പോർട്ട്

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ 3 വിഐപികൾ എത്തി. എന്നാൽ ഈ വന്നത് ആരെന്നോ എന്തിനു വേണ്ടി വന്നു എന്നോ അല്ലെങ്കിൽ ഇവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നോ ആർക്കും അറിയില്ല. മാത്രമല്ല ജയിലിലേക്ക്...

യാത്രക്കാരുടെ ഹാൻഡ്ബാഗേജ് ഭാര പരിധി ഉയർത്തി എയർ അറേബ്യ

വിമാന യാത്രയിൽ കയ്യിൽ കരുതാവുന്ന ഹാൻഡ്ബാഗേജ് ഭാര പരിധി എയർ അറേബ്യ ഉയർത്തി. ഇനി മുതൽ എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 10 കിലോ വരെ ഭാരം കൈയ്യിൽ കരുതാനാവും. ഏഴ്...