മണിപ്പൂർ സന്ദർശിക്കാൻ മാത്രം പ്രധാനമന്ത്രിയ്ക്ക് സമയമില്ല: മല്ലികാർജുൻ ഖാർഗെ

പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പുതിയ വസ്ത്രങ്ങൾ ധരിക്കാനും പ്രധാനമന്ത്രിക്ക് സമയമുള്ളപ്പോൾ മണിപ്പൂർ സന്ദർശിക്കാൻ മാത്രം പ്രധാനമന്ത്രിയ്ക്ക് സമയമില്ലെന്ന് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചാണ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിമർശനം. “ചിത്രങ്ങൾക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും” പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്. എന്നാൽ സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ സമയമില്ല.” – ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി മന്ദിർ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

മണിപ്പൂരിൽ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചിൽ പോയി, ഫോട്ടോ ഷൂട്ട് നടത്തുന്നു. ക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകൾക്കായി പോയി അല്ലെങ്കിൽ കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങൾക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകൾ കാണാം.. പക്ഷേ ഈ മഹാൻ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്” ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു.

2023 മെയ് മുതൽ മണിപ്പൂരിൽ കുക്കി, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചതാണ്. ഈ സംഘർഷത്തിൽ 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിരവധി ലൈംഗികാതിക്രമ കേസുകളും ഹീനമായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.

ഈദ് അൽ ഇത്തിഹാദ്; ദുബായ് സഫാരി പാർക്ക് പ്രവേശന ടിക്കറ്റുകൾക്ക് 50% കിഴിവ്

യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബായ് സഫാരി പാർക്ക് പ്രവേശന ടിക്കറ്റുകൾക്ക് 50% കിഴിവ് പ്രഖ്യാപിച്ചു. ‘യുണൈറ്റഡ് ഇൻ നേച്ചർ’ എന്ന പ്രത്യേക ആഘോഷ പരിപാടിയുഡി ഭാഗമായി ദുബായ് സഫാരി പാർക്ക് പ്രവേശന...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 2 കുട്ടികൾ മരിച്ചു

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (8), അപകടത്തിൽപെട്ട് കാണാതായ നാലുവയസുകാരൻ യദുകൃഷ്ണൻ എന്നിവരാണ് മരിച്ചത്....

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ദോഹയിലെ പരിപാടി മാറ്റി

ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ്...

ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് വൻ തീപിടിത്തം, 13 പേർ മരിച്ചു

ഹോങ്കോംഗ്: ഹോങ്കോംഗിലെ തായ് പോ പ്രദേശത്ത് ബഹുനില കെട്ടിടങ്ങളില്‍ വൻ തീപിടിത്തം. താമസക്കാരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുമടക്കം 13 പേർ മരിച്ചെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചുരുങ്ങിയത് 15...

ശബരിമലയിൽ 60 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നോട്ടീസ്

ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസൺ ആരംഭിച്ചതിന് ശേഷമുള്ള ഒരു ആഴ്ചയിൽ, മലമുകളിലെ ശ്രീകോവിലിനടുത്തുള്ള 350 സ്ഥാപനങ്ങൾ പരിശോധിച്ചതായും അവയിൽ 60 എണ്ണത്തിൽ പോരായ്മകൾ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷയും...

രാമക്ഷേത്രത്തിലെ പതാക ഉയർത്തലിനെതിരായ പാക് പരാമർശത്തെ വിമർശിച്ച് ഇന്ത്യ

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയർത്തിയതിനെ വിമർശിച്ച പാകിസ്ഥാന്റെ പ്രസ്താവനയെ ഇന്ത്യ ബുധനാഴ്ച രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ പഠിപ്പിക്കാൻ പാകിസ്ഥാന് ധാർമ്മിക പദവിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാന്റെ "മതഭ്രാന്ത്,...

‘കോമൺ‌വെൽത്ത് ഗെയിംസ് 2030’, ഔദ്യോഗിക ആതിഥേയ നഗരമായി അഹമ്മദാബാദ്

2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദ് ഔദ്യോഗികമായി സ്ഥിരീകരിച്ചു, 2010-ൽ ഡൽഹിയിൽ കോമൺ‌വെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒരു പ്രധാന ആഗോള കായികമേള നൽകി. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത്...

കടം നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചു, അവസരങ്ങൾ മുടക്കി; നിർമാതാവ് ബാദുഷയ്ക്കെതിരെ ഹരീഷ് കണാരൻ

നിർമാതാവും പ്രൊഡക്ഷൻ കണ്ട്രോളറുമായ ബാദുഷ 20 ലക്ഷം കൈപ്പറ്റി തിരികെ നൽകാതെ തന്റെ അവസരം നഷ്‌ടമാക്കിയതായി നടൻ ഹരീഷ് കണാരൻ. ടൊവിനോ തോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയ്ക്കായി 40...