കൊല്ലത്തെ പര്യടനം പൂർത്തിയാക്കി തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. വർക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. ആറരയ്ക്കാണ് വർക്കലയിൽ ആദ്യ പരിപാടി. ശനിയാഴ്ച വൈകിട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളിൽ പര്യടനം നടത്തും.
ഇതിനിടെ, നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺ മാൻ അനിൽ കല്ലിയൂരിന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.തിരുവനന്തപുരത്തെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്.വീടിനു നേരത്തെ തന്നെ പോലീസ് സുരക്ഷ ഒരുക്കിയിരുന്നുപ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാർച്ച് ഉണ്ടായിരുന്നു.
അതേസമയം, നവകേരള സദസ്സിനു ജില്ലാ കലക്ടർമാര്‍ നടത്തിപ്പു ചെലവു കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നവകേരള സദസ്സിനായി കലക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. പണം സമാഹരിക്കുന്നതിനു മാർഗ നിർദേശങ്ങളില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.