എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

കർണാടകത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജനതാദള്‍ ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ദേവഗൗഡയുടെ വാക്കുകേട്ട് “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്‍റെ പേരില്‍ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്‍റെ മറവില്‍ ആനുകൂല്യം പറ്റിയവരും കോണ്‍ഗ്രസ്സിലുണ്ടാവും”. അവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

”ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്. ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ല്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യം എല്ലാവര്‍ക്കും ഓര്‍മ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്‍റെ നേതൃത്വത്തില്‍ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദള്‍ നേതൃത്വവും അണികളും. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനിറങ്ങിയ കോണ്‍ഗ്രസ്സിന്‍റേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തില്‍ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നവരാണ് അവര്‍. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം ചൂടിക്കട്ടി.

പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പിൽ, ഉപതിരഞ്ഞെടുപ്പ് ഫലം സ്വാഭാവികം: കെ സുരേന്ദ്രൻ

രാഹുൽ മാങ്കൂട്ടത്തിലിന്റെത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു."ബിജെപിയെ പാലക്കാട്...

മഹാരാഷ്ട്രയിൽ എൻഡിഎയുടെ തകർപ്പൻ വിജയം

ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തും. ഏറ്റവും പുതിയ ഫലങ്ങൾ കാണിക്കുന്നത് മഹായുതി...

പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. 18,724 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പാലക്കാട് നിയമസഭാ മണ്ഡലം പുനർനിർണയത്തിനുശേഷം നടന്ന മൂന്ന്...

മഹാരാഷ്ട്രയിൽ വൻ ലീഡുമായി എൻ ഡി എ സഖ്യം

288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഭരണകക്ഷിയായ മഹായുതി സഖ്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകളിൽ ഭൂരിപക്ഷം നേടാൻ വേണ്ട 145 സീറ്റുകൾ മറികടന്നു. ബിജെപിയും മുഖ്യമന്ത്രി...

മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, പാലക്കാട് വിജയത്തിൻറെ ക്രെഡിറ്റ് യുഡിഎഫിന്: പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു, മുസ്ലിം ലീഗിന്റെത് വാചാലമായ നിശബ്ദ പ്രവർത്തനം, മുഖ്യമന്ത്രി പറഞ്ഞ വർത്തമാനങ്ങൾ എല്ലാം എൽ.ഡി.എഫിനെ തിരിച്ചടിച്ചെന്നും പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടേത് ജനങ്ങളെ മനസിലാക്കത്ത...

മണിപ്പൂരിൽ വീണ്ടും അക്രമം, 20,000 അർദ്ധസൈനികരെ കൂടി അയച്ച് കേന്ദ്രം

മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രം 20 കമ്പനി അർദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു....

കെ.സുരേന്ദ്രൻ രാജി വെക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല: സന്ദീപ് വാര്യർ

ബി.ജെ.പിയിക്കെതിരെ രൂക്ഷവിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട നേതാവ് സന്ദീപ് വാര്യർ. "പാൽ സൊസെെറ്റിയിലും, മുനിസിപ്പാലിറ്റിയിലും നിയമസഭയിലും ലോകസഭയിലും തിരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാറും അല്ലെങ്കിൽ ഭാര്യയും മാത്രമാണ് സ്ഥാനാർത്ഥി" സന്ദീപ് വാര്യർ വിമർശിച്ചു. കെ.സുരേന്ദ്രൻ...

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ, ചേലക്കരയിൽ ചേലായി പ്രദീപ്

വയനാട്ടിൽ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര...