ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴയിലും മണ്ണിടിച്ചിലിലും മരണം 66 ആയി, മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഓഗസ്റ്റ് 13 ന് ആരംഭിച്ച കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ ദുരന്തങ്ങളിൽ ഹിമാചലിലും ഉത്തരാഖണ്ഡിലും മരണസംഖ്യ 66 ആയി ഉയർന്നു. ഇതില്‍ 60 പേരും ഹിമാചല്‍ പ്രദേശിലാണ് മരിച്ചത്. അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. അടുത്ത രണ്ട് ദിവസങ്ങളില്‍ ഹിമാചലിലും അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

ഹിമാചലില്‍ 3 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയില്‍ തകര്‍ന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹവും പുറത്തെടുത്തു. നഗരത്തിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഷിംലയിലെ കൃഷ്ണനഗര്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആറ് താല്‍ക്കാലിക വീടുകളടക്കം എട്ട് വീടുകള്‍ തകര്‍ന്നു. തിങ്കളാഴ്ച മുതല്‍ ആകെ 19 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച തകര്‍ന്ന ശിവക്ഷേത്രത്തില്‍ പത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഷിംലയിൽ ഓഗസ്റ്റ് 19 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് സര്‍വകലാശാല ഓഗസ്റ്റ് 19 വരെ ക്ലാസുകള്‍ നിര്‍ത്തിവച്ചു. സര്‍വകലാശാല ലൈബ്രറിയും ഓഗസ്റ്റ് 20 വരെ അടച്ചിടും.

ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഉത്തര്‍കാശി ജില്ലയിലെ ഗ്രാമങ്ങളില്‍ പവാര്‍ നദിയില്‍ നിന്ന് വെള്ളം കയറി കാണാതായ സ്ത്രീയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. അമ്മയ്ക്കും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് കാണാതായ 14 വയസ്സുള്ള തേജസ്വിനി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അമ്മയെയും സഹോദരനെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

ഓഗസ്റ്റ് 19 വരെ അടുത്ത നാല് ദിവസത്തേക്ക് ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം ഹെലാങ്ങില്‍ ചൊവ്വാഴ്ച തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഏതാനും പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രവീന്ദ്ര നേഗി പറഞ്ഞു. ഈ വര്‍ഷമാദ്യം ജോഷിമഠത്തില്‍ നിരവധി വീടുകള്‍ മണ്ണിടിഞ്ഞ് നാശം വിതച്ചിരുന്നു. കാലക്രമേണ മഴയുടെ തീവ്രത കുറയുമെങ്കിലും, വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ബാധിച്ച പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിപുലമായ ബിസിനസ് സെന്റർ തുറന്ന് R A G ഹോൾഡിങ്‌സ്

യുഎഇയിൽ R A G ഹോൾഡിങ്‌സ് വിപുലമായ ബിസിനസ് സെന്റർ തുറന്നു. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് R A G ഹോൾഡിംഗ്‌സ് തങ്ങളുടെ R A...

പ്രവാസി മഹോത്സവം – ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 നാളെ ഇത്തിസലാത്ത്‌ അക്കാദമിയിൽ

പ്രവാസലോകത്തിന് പുത്തൻ അനുഭവമായി അരങ്ങേറുന്ന പ്രവാസി മഹോത്സവം 'ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025', ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നാളെ നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ...

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും. മുഖ്യമന്ത്രി...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കുപിന്നാലെ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വായു...

തദ്ദേശ തെരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് 10% സീറ്റുകൾ സംവരണം ചെയ്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസിലെ രണ്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ബി.മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. ഇന്നലെ രാത്രി 10...

മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല; ഇന്ത്യയെ വിദേശകാര്യ മന്ത്രി പ്രതിനിധീകരിക്കും

തിരക്ക് കാരണം മലേഷ്യയിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടി യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് വിവരം. ആസിയാൻ (അസോസിയേഷൻ ഓഫ്...