വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ ഏഴാം ദിവസവും തുടരുന്നു. സർവേയെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കന്നതിനാൽ മാധ്യമ വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി ജില്ലാ കോടതി ജഡ്ജിക്ക് അപേക്ഷ നൽകി.
സർവേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹിക മാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായ വാർത്ത വരുന്നതായും കമ്മിറ്റി പറയുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് എഎസ്‌ഐ സർവേ നടക്കുന്നതെന്നും, ഒരു ഉദ്യോഗസ്ഥനും ഇത് സമബന്ധിച്ച ഔദ്യോഗിക പ്രസ്താവനകൾ നൽകിയിട്ടില്ലെന്നും എന്നാൽ സോഷ്യൽ മീഡിയയിലും ടെലിവിഷനിലും പത്രങ്ങളിലും നിരന്തരമായി വാർത്തകൾ വരുന്നതായി അപേക്ഷയിൽ പറയുന്നു.