മഹ്സൂസിന്റെ 139-ാമത് നറുക്കെടുപ്പിൽ മില്യണയറായി രണ്ട് ഇന്ത്യൻ പ്രവാസികൾ. മുംബൈയിൽ നിന്നുള്ള 47 വയസ്സുകാരൻ സച്ചിനാണ് ടോപ് പ്രൈസ് 20,000,000 ദിർഹം ലഭിച്ചത്. എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്കുന്ന മഹ്സൂസിന്റെ റാഫിള്‍ ഡ്രോയില്‍ വിജയിയായത് ഇന്ത്യക്കാരനായ ഗൗതമാണ്.
ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കും ഒപ്പം സച്ചിൻ കഴിഞ്ഞ 25 വർഷമായി ദുബായിലാണ്. നിലവില്‍ ആർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സച്ചിന്. മഹ്സൂസ് അക്കൗണ്ട് ഞായറാഴ്ച്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഭാഗ്യശാലി താനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സച്ചിൻ പറയുന്നു. ഒരു ദിവസം വിജയിക്കും എന്ന പ്രതീക്ഷയോടെ എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കുമെന്നും ഏതാണ്ട് മുപ്പതിനായിരത്തോളം ദിർഹം ഇതുവരെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ചിലവായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മാറ്റിമറിച്ച വിജയമാണിത്, നറുക്കെടുപ്പ് ദിവസം തന്റെ വീട്ടിൽ വന്നുകയറിയ പൂച്ചക്കുട്ടി ഈ വിജയം കൊണ്ടുവന്നു എന്നാണ് വിശ്വസിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. ഇനിയും നറുക്കെടുപ്പിൽ പങ്കെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നല്‍കിക്കൊണ്ട് തുക പലകാര്യങ്ങൾക്കായി നീക്കിവയ്ക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
യു.എ.ഇയിൽ പ്രൊജക്റ്റ് എൻജിനീയറായി ജോലിനോക്കുന്ന 27 വയസ്സുകാരൻ ഗൗതമിനാണ് ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനം നേടിയത്. അവിവാഹിതനായ ഗൗതം ഒരുവർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട്. ഗൗതം ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെയാണ് സ്വന്തം വിജയം അറിഞ്ഞത് എന്ന് ഗൗതം പറഞ്ഞു. .
മഹ്സൂസിൽ പങ്കെടുക്കുന്നവരിൽ വലിയ ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 105,000 പേർക്ക് മഹ്സൂസിലൂടെ 164,000,000 ദിർഹം സമ്മാനമായി നൽകാൻ കഴിഞ്ഞു. മഹ്സൂസിന്റെ പ്രചാരം ഇന്ത്യൻ പ്രവാസികൾക്ക് ഇടയിൽ വർധിക്കുകയാണ്. സച്ചിനും ഗൗതവും വിജയിച്ചതോടെ 20 ഇന്ത്യൻ മില്യണയർമാർ എന്ന മാന്ത്രിക അക്കത്തിലും മഹ്സൂസ് എത്തിയെന്നും മഹ്സൂസ് മാനേജിങ് ഓപ്പറേറ്റർ ഈവിങ്സിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സി.എസ്.ആർ മേധാവി സൂസൻ കാസി പറഞ്ഞു.
35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചയിലെ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് ഉയർന്ന സമ്മാനമായ 20,000,000 ദിർഹം അല്ലെങ്കിൽ വീക്കിലി ഡ്രോയിലൂടെ 1,000,000 ദിർഹം നേടാനും അവസരമുണ്ട്.